പൗരത്വ നിയമഭേദഗതി ഷഹീൻ ബാഗിൽ സമരം ചെയ്തവർക്കു നേരേ വെടിയുതിർത്ത് എ എ പി കാരനെന്ന പോലീസ്
2019ൽ താൻ പാർട്ടിയിൽ ചേർന്നതായി ചോദ്യം ചെയ്യലിൽ യുവാവ് വെളിപ്പെടുത്തിയതായി പോലീസ് പറഞ്ഞു
ഡൽഹി :പൗരത്വ നിയമഭേദഗതിക്കെതിരേ ഷഹീൻ ബാഗിൽ സമരം ചെയ്തവർക്കു നേരേ വെടിയുതിർത്ത് പിടിയിലായ കപിൽ ഗുർജാർ എന്ന യുവാവ് ആം ആദ്മി പാർട്ടിക്കാരനെന്ന് ഡൽഹി പോലീസ്. 2019ൽ താൻ പാർട്ടിയിൽ ചേർന്നതായി ചോദ്യം ചെയ്യലിൽ യുവാവ് വെളിപ്പെടുത്തിയതായി പോലീസ് പറഞ്ഞു.2019ന്റെ ജനുവരി-ഫെബ്രുവരി മാസങ്ങളില്‍ താനും അച്ഛനും ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നുവെന്ന് കപില്‍ സമ്മതിച്ചതായി ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കപിലും അച്ഛനും കഴിഞ്ഞവര്‍ഷം ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നുവെന്ന് തെളിയിക്കുന്ന ഫോട്ടോകള്‍ പ്രാഥമിക അന്വേഷണത്തിന്റെ ഭാഗമായി കപിലിന്റെ ഫോണില്‍നിന്ന് ലഭിച്ചുവെന്നും ക്രൈം ബ്രാഞ്ച് ഡെപ്യൂട്ടി കമ്മീഷണര്‍ രാജേഷ് ദിയോ വ്യക്തമാക്കിഎന്നാൽ കപിൽ ഗുർജാറുമായി പാർട്ടിക്ക് യാതൊരു ബന്ധവുമില്ലെന്ന് ആം ആദ്മി പാർട്ടി അറിയിച്ചു. പോലീസ് ഭാഷ്യം പൂർണമായും തള്ളുന്നവെന്നും പാർട്ടി പറഞ്ഞു