ബിജെപിക്ക് കനത്തതിരിച്ചടി; ‘പിഎം മോദി’ക്ക് സുപ്രീംകോടതിയുടെയും വിലക്ക്.
സിനിമയുടെ റിലീസിന് മുന്‍പ് പ്രൊമോ എങ്കിലും പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കണമെന്ന ആവശ്യവും കോടതി തള്ളി.
ദില്ലി: പിഎം മോദി സിനിമയുടെ റിലീസ് നീട്ടിയ കേന്ദ്രതെരഞ്ഞെടുപ്പ് കമീഷന്‍ തീരുമാനം സുപ്രീംകോടതി ശരിവച്ചു.തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ സിനിമ റിലീസ് ചെയ്യരുതെന്ന് കോടതി നിര്‍ദേശിച്ചു.
സിനിമയുടെ റിലീസിന് മുന്‍പ് പ്രൊമോ എങ്കിലും പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കണമെന്ന ആവശ്യവും കോടതി തള്ളി. സെന്‍സര്‍ ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് കൊണ്ട് മാത്രം സിനിമയ്ക്ക് പ്രദര്‍ശന അനുമതി നല്‍കാന്‍ ആകില്ലെന്നും സുപ്രീംകോടതി വ്യക്തമാക്കി.
സിനിമയുടെ റിലീസ് മെയ് 19 വരെ അനുവദിക്കരുതെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ സുപ്രീംകോടതിയില്‍ ആവശ്യപ്പെട്ടിരുന്നു.
മാതൃക പെരുമാറ്റ ചട്ടം നിലനില്‍ക്കുന്ന കാലയളവില്‍ ചിത്രം റിലീസ് ചെയ്യുന്നത് ഒരു പ്രത്യേക രാഷ്ട്രീയ പാര്‍ട്ടിയുടെ തെരെഞ്ഞെടുപ്പ് സാദ്ധ്യതകള്‍ വര്‍ദ്ധിപ്പിക്കും. പ്രതിപക്ഷ പാര്‍ട്ടികളിലെ പല നേതാക്കളും അഴിമതിക്കാര്‍ ആണെന്ന് ചിത്രത്തില്‍ ആരോപിക്കുന്നുണ്ടെന്നും കമ്മീഷന്‍ കോടതിയെ അറിയിച്ചിരുന്നു.
ചിത്രത്തിന്റെ റിലീസ് തടഞ്ഞ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്ക് എതിരെ നിര്‍മാതാക്കളാണ് സുപ്രീംകോടതിയെ സമീപിച്ചത്.