കോവിഡ് 19 പ്രധാനമന്ത്രി വീണ്ടും രാജ്യത്തെ അഭിസംബോധന ചെയ്യും

കോവിഡ് 19 രോഗവ്യാപനവുമായി ബന്ധപ്പെട്ട് സാമ്പത്തിക സഹായമടക്കം നിരവധി ആവശ്യങ്ങള്‍ പ്രതിപക്ഷവും സംസ്ഥാനസര്‍ക്കാരുകളുടെയും ഭാഗത്ത് നിന്നുണ്ടായിരുന്നു. ഈ ആവശ്യങ്ങള്‍ കേന്ദ്രം അംഗീകരിച്ചു എന്നതിന്റെ സൂചനയായാണോ പ്രധാനമന്ത്രിയുടെ അഭിസംബോധന എന്ന പ്രതീക്ഷയും വിവിധ രാഷ്ട്രീയകക്ഷികള്‍ക്കും ജനങ്ങള്‍ക്കും ഉണ്ട്.

0

ഡൽഹി :പ്രധാനമന്ത്രി ഇന്ന് വീണ്ടും രാജ്യത്തെ അഭിസംബോധന ചെയ്യും. കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ ഇത് രണ്ടാം തവണയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്നത്. ഇന്ന് രാത്രി എട്ടുമണിക്കാണ് അഭിസംബോധന.
കോവിഡ് 19 രോഗവ്യാപനവുമായി ബന്ധപ്പെട്ട് സാമ്പത്തിക സഹായമടക്കം നിരവധി ആവശ്യങ്ങള്‍ പ്രതിപക്ഷവും സംസ്ഥാനസര്‍ക്കാരുകളുടെയും ഭാഗത്ത് നിന്നുണ്ടായിരുന്നു. ഈ ആവശ്യങ്ങള്‍ കേന്ദ്രം അംഗീകരിച്ചു എന്നതിന്റെ സൂചനയായാണോ പ്രധാനമന്ത്രിയുടെ അഭിസംബോധന എന്ന പ്രതീക്ഷയും വിവിധ രാഷ്ട്രീയകക്ഷികള്‍ക്കും ജനങ്ങള്‍ക്കും ഉണ്ട്.

കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് രാജ്യത്ത് 30 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും ഉള്‍പ്പടെ 548 ജില്ലകള്‍ അടച്ചിട്ടിരിക്കുകയാണ്. സിക്കിം, മിസോറാം എന്നീ സംസ്ഥാനങ്ങളിൽ മാത്രമാണ് നിയന്ത്രണങ്ങൾ ഇല്ലാത്തത്. നിയന്ത്രണങ്ങളും നിര്‍ദേശങ്ങളും ലംഘിച്ചതിന്റെ പേരില്‍ കൊൽക്കൊത്തയിൽ 255 പേർ അറസ്റ്റിലായിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ കര്‍ശനമായ നിയന്ത്രണത്തിലേക്ക് രാജ്യം പോകുന്നു എന്നതിന്റെ സൂചനയുമായേക്കാം ഈ അഭിസംബോധന.
നേരത്തെ കഴിഞ്ഞ വ്യാഴാഴ്ചയും പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചിരുന്നു. അന്നായിരുന്നു മാര്‍ച്ച് 22 ഞായറാഴ്ച ജനതാ കര്‍ഫ്യൂ ആചരിക്കണമെന്ന് പ്രധാനമന്ത്രി നിര്‍ദേശിച്ചത്. ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആദരമര്‍പ്പിക്കാന്‍ എല്ലാവരും കര്‍ഫ്യൂ ദിനത്തില്‍ പാത്രങ്ങള്‍ കൂട്ടിയടിക്കണമെന്നും മോദി പറഞ്ഞിരുന്നു. എന്നാല്‍ ഞായറാഴ്ച പകല്‍ മുഴുവന്‍ വീടിനകത്തിരുന്നവരില്‍ പലരും വൈകീട്ടോടെ മോദിയുടെ നിര്‍ദേശപ്രകാരം പാത്രങ്ങള്‍ കൂട്ടിയടിച്ച് കൂട്ടമായി പുറത്തിറങ്ങുകയായിരുന്നു.രാജ്യത്ത് രോഗം ബാധിച്ചവരുടെ 500 കടന്നു. മഹാരാഷ്ട്രയില്‍ മത്രം 101 പേര്‍ രോഗബാധിതരായിട്ടുണ്ട്. ഗുജറാത്തില്‍ ഇന്ന് രണ്ടുപേര്‍ക്കും കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ബ്രിട്ടണില്‍ നിന്ന് മടങ്ങിയെത്തിയ വ്യക്തിക്കാണ് രോഗം. മണിപ്പൂര്‍ സ്വദേശിക്കും കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്

You might also like

-