ഘടക കക്ഷികൾ എല്ലാം അധിക സീറ്റ് ആവശ്യപ്പെട്ടു കുഞ്ഞാലികുട്ടി

മുസ്ലീം ലീഗ് മൂന്നാം സീറ്റും കേരളാ കോൺഗ്രസ് രണ്ടാം സീറ്റും രാഹുൽ ഗാന്ധിയോട് ആവശ്യപ്പെടതായി പി കെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണത്തിൽ നിന്ന് വ്യക്തമായി.അനൗപചാരിക കൂടിക്കാഴ്ച. മാത്രമാണ് ഗസ്റ്റ് ഹൗസിൽ നടക്കുന്നതെന്നും സീറ്റ് വിഭജനം ചർച്ചയാകില്ലെന്നും കോൺഗ്രസ് നേതാക്കൾ നേരത്തേ അറിയിച്ചിരുന്നു. എന്നാൽ ചർച്ചക്ക് ശേഷം പുറത്തുവന്ന പി കെ കുഞ്ഞാലിക്കുട്ടി അധികസീറ്റ് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഘടക കക്ഷികൾ രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ടു

0

കൊച്ചി: അടുത്ത പാർലമെന്റ് തെരെഞ്ഞെടുപ്പിൽ ഘടകകക്ഷി നേതാക്കളെല്ലാം രാഹുൽ ഗാന്ധിയോട് അധിക സീറ്റ് ആവശ്യപ്പെട്ടുവെന്ന് മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലിക്കുട്ടി. മറൈൻഡ്രൈവിലെ കോൺഗ്രസ് നേതൃസമ്മേളനത്തിന് ശേഷം എറണാകുളം ഗസ്റ്റ് ഹൗസിലാണ് രാഹുൽ ഗാന്ധി യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായി ചർച്ച നടത്തിയത്. മുസ്ലീം ലീഗ് മൂന്നാം സീറ്റും കേരളാ കോൺഗ്രസ് രണ്ടാം സീറ്റും രാഹുൽ ഗാന്ധിയോട് ആവശ്യപ്പെടതായി പി കെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണത്തിൽ നിന്ന് വ്യക്തമായി.അനൗപചാരിക കൂടിക്കാഴ്ച. മാത്രമാണ് ഗസ്റ്റ് ഹൗസിൽ നടക്കുന്നതെന്നും സീറ്റ് വിഭജനം ചർച്ചയാകില്ലെന്നും കോൺഗ്രസ് നേതാക്കൾ നേരത്തേ അറിയിച്ചിരുന്നു. എന്നാൽ ചർച്ചക്ക് ശേഷം പുറത്തുവന്ന പി കെ കുഞ്ഞാലിക്കുട്ടി അധികസീറ്റ് ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ഘടക കക്ഷികൾ രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ടു എന്നറിയിച്ചു.

സീറ്റ് ആവശ്യപ്പെടുക സ്വാഭാവികമാണ്. എന്നാൽ സീറ്റ് വിഭജനം കേരളത്തിലെ യുഡ‍ിഎഫ് ചർച്ച ചെയ്ത് തീരുമാനിക്കേണ്ട വിഷയമാണെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.രാഷ്ട്രീയ പ്രാധാന്യമുള്ള എല്ലാ വിഷയങ്ങളും രാഹുൽ ഗാന്ധിയുമായി ചർച്ച ചെയ്തെന്നും കുഞ്ഞാലിക്കുട്ടി അറിയിച്ചു. ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾ നേരിടുന്ന പ്രശ്നങ്ങളാണ് പ്രധാനമായും കോൺഗ്രസ് പ്രസിഡന്‍റിന്‍റെ ശ്രദ്ധയിൽ പെടുത്തിയതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. അര മണിക്കൂർ മാത്രമാണ് രാഹുൽ ഗാന്ധി യുഡിഎഫ് ഘടകകക്ഷി നേതാക്കളുമായി ചർച്ച നടത്തിയത്.

You might also like

-