പാർലമെന്റ് തെരെഞ്ഞെടുപ്പിൽ ജോസഫ് വിഭാഗം സീറ്റ് ആവശ്യപ്പെട്ടേക്കും സീറ്റ് നികേഷേധിച്ചാൽ വീണ്ടും എൽ ഡി എഫ് ലേക്ക് ?
2014-ൽ രണ്ടാം സീറ്റ് വേണ്ടെന്ന്കേളാ കോൺഗ്രസ് നിലപാടെടുത്തത് തനിക്ക് സീറ്റ് കിട്ടാതിരിക്കാൻ വേണ്ടിയാണെന്ന് ജനാധിപത്യകേരളാ കോൺഗ്രസ് ചെയർമാൻ ഫ്രാൻസിസ് കെ ജോർജ്. പറഞ്ഞു . അന്ന് ആർഎസ്‍പി മുന്നണിയിലേക്ക് വന്നപ്പോൾ, പിറ്റേന്ന് തന്നെ എൻ കെ പ്രേമചന്ദ്രന് സീറ്റ് കൊടുത്തു. പുതിയ ഒരാൾക്ക് അപ്പോൾത്തന്നെ സീറ്റ് കൊടുത്ത യുഡിഎഫ്, കേരളാ കോൺഗ്രസ് സീറ്റ് ചോദിച്ചാലും കൊടുക്കുമായിരുന്നെന്നും ഫ്രാൻസിസ് കെ ജോർജ് പറഞ്ഞു.
തൊടുപുഴ : ലോക്സഭ സീറ്റിന് വേണ്ടിയുള്ള തര്‍ക്കങ്ങള്‍ കേരള കോണ്‍ഗ്രസില്‍ ആരംഭിച്ചതിന് പിന്നാലെ പി.ജെ ജോസഫുമായി ബന്ധപ്പെട്ട കേന്ദ്രങ്ങള്‍ ഇടത് നേതാക്കളുമായി ആശയവിനിമയം നടത്തിയതായി സൂചന. കോട്ടയം അല്ലെങ്കില്‍ മറ്റൊരു സീറ്റ് കിട്ടിയില്ലെങ്കില്‍ പാര്‍ട്ടി പിളരുമെന്ന സൂചന പി.ജെ ജോസഫ് അടുത്ത ചില നേതാക്കള്‍ക്ക് നല്‍കിയിട്ടുണ്ട്. അതേസമയം ഇടത് മുന്നണിയുടെ ഭാഗമായ ജനാധിപത്യകേരള കോണ്‍ഗ്രസുമായി സഹകരിക്കാന്‍ തയ്യാറായാല്‍ സ്വാഗതം ചെയ്യുമെന്ന് പാര്‍ട്ടി വൈസ് ചെയര്‍മാന്‍ ആന്‍റണി രാജു പറഞ്ഞു.കോട്ടയം സീറ്റില്‍ മാണി വിഭാഗം മത്സരിക്കുമെന്ന് ഏകദേശം ഉറപ്പായ സാഹചര്യത്തിലാണ് തങ്ങളുടെ നേതാക്കള്‍ക്ക് മത്സരിക്കാന്‍ സീറ്റിന് വേണ്ടി പി.ജെ ജോസഫ് പരസ്യമായി രംഗത്ത് വരുന്നത്. രാജ്യസഭ സീറ്റ് ലഭിച്ച സാഹചര്യത്തില്‍ രണ്ടാമതൊരു ലോക്സഭ സീറ്റ് യു.ഡി.എഫ് നല്‍കാന്‍ സാഹചര്യമില്ലെന്നാണ് സൂചന. അതുകൊണ്ട് തന്നെയാണ് തന്റെ നേരത്തെയുള്ള തട്ടകമായ ഇടത് മുന്നണിയിലേക്ക് ചേക്കേറാനുള്ള സാധ്യത പി. ജെ ജോസഫ് തുറന്നിടുന്നത്.
നിലവിലെ രാഷ്ട്രീയ സാഹചര്യം പി.ജെ ജോസഫുമായി അടുത്തവര്‍ ഇടത് നേതൃത്വമായി ചര്‍ച്ച ചെയ്തുവെന്നാണ് സൂചന. പി. ജെ ജോസഫ് വരുന്നതിനെ അനുകൂലിക്കുന്ന നിലപാട് തന്നെയാണ് ഇടത് നേതൃത്വത്തിനുള്ളതെന്നും വിവരമുണ്ട്. അതേസമയം ജനാധിപത്യകേരള കോണ്‍ഗ്രസുമായി സഹകരിക്കാന്‍ തയ്യാറായാല്‍ പി. ജെ ജോസഫിനെ സ്വാഗതം ചെയ്യുമെന്ന് പാര്‍ട്ടി വൈസ് ചെയര്‍മാന്‍ ആന്‍റണി രാജു പറഞ്ഞു. കേരള കോണ്‍ഗ്രസിലുണ്ടാകുന്ന രാഷ്ട്രീയ മാറ്റങ്ങള്‍ക്കനുസരിച്ച് തുടര്‍ ചര്‍ച്ചകള്‍ നടത്താമെന്ന നിലപാടിലാണ് ഇടത് നേതാക്കളും.
അതേസമയം 2014-ൽ രണ്ടാം സീറ്റ് വേണ്ടെന്ന്കേളാ കോൺഗ്രസ് നിലപാടെടുത്തത് തനിക്ക് സീറ്റ് കിട്ടാതിരിക്കാൻ വേണ്ടിയാണെന്ന് ജനാധിപത്യകേരളാ കോൺഗ്രസ് ചെയർമാൻ ഫ്രാൻസിസ് കെ ജോർജ്. പറഞ്ഞു . അന്ന് ആർഎസ്‍പി മുന്നണിയിലേക്ക് വന്നപ്പോൾ, പിറ്റേന്ന് തന്നെ എൻ കെ പ്രേമചന്ദ്രന് സീറ്റ് കൊടുത്തു. പുതിയ ഒരാൾക്ക് അപ്പോൾത്തന്നെ സീറ്റ് കൊടുത്ത യുഡിഎഫ്, കേരളാ കോൺഗ്രസ് സീറ്റ് ചോദിച്ചാലും കൊടുക്കുമായിരുന്നെന്നും ഫ്രാൻസിസ് കെ ജോർജ് പറഞ്ഞു.
മൂന്ന് സീറ്റിന്‍റെ ഭൂരിപക്ഷത്തിലാണ് അന്ന് ഉമ്മൻചാണ്ടി സർക്കാർ നിൽക്കുന്നതെന്നോർക്കണമെന്ന് ഫ്രാൻസിസ് ജോർജ് പറയുന്നു. ‘സീറ്റ് കിട്ടാൻ അന്ന് കേരളാ കോൺഗ്രസിന് എല്ലാ സാഹചര്യവുമുണ്ടായിരുന്നു. സീറ്റ് കിട്ടേണ്ട സമയത്ത് വേണ്ട സീറ്റ് ചോദിച്ച് മേടിക്കുന്നതിന് പകരം അത് വേണ്ടെന്ന് പറയുകയായിരുന്നു കേരളാ കോൺഗ്രസ്. ഇന്ത്യയുടെ ചരിത്രത്തിലാദ്യമായിട്ടായിരിക്കും ഒരു മുന്നണിയിൽ നിന്ന് കൂടുതൽ സീറ്റ് വേണ്ടെന്ന് ഒരു പാർട്ടി പറയുന്നത്’ ഫ്രാൻസിസ് ജോർജ് പറഞ്ഞു