രണ്ടിലക്ക് സ്റ്റേ ഇല്ലാ,ജോസഫിന്റെ ഹർജി ഡിവിഷൻ ബഞ്ച് ഫയലിൽ

രണ്ടില ചിഹ്നം ജോസ് കെ മാണി വിഭാഗത്തിനനുവദിച്ച സിംഗിൾ ബഞ്ച് ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന പി.ജെ ജോസഫിന്റെ ആവശ്യമാണ് ഹൈക്കോടതി ഡിവിഷൻ ബഞ്ച് തള്ളി

0

കൊച്ചി: തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി ശരിവച്ച സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ പി.ജെ ജോസഫ് നൽകിയ അപ്പീൽ ഹൈക്കോടതി ഡിവിഷൻ ബഞ്ച് ഫയലിൽ സ്വീകരിച്ചു. എന്നാൽ രണ്ടില ചിഹ്നത്തിന് ഇടക്കാല സ്റ്റേ ഇല്ല. ഹർജിയിൽ വിശദമായ വാദം കേൾക്കണമെന്ന് കോടതി പറഞ്ഞു. രണ്ടില ചിഹ്നം ജോസ് കെ മാണി വിഭാഗത്തിനനുവദിച്ച സിംഗിൾ ബഞ്ച് ഉത്തരവ് അടിയന്തരമായി സ്റ്റേ ചെയ്യണമെന്ന പി.ജെ ജോസഫിന്റെ ആവശ്യമാണ് ഹൈക്കോടതി ഡിവിഷൻ ബഞ്ച് തള്ളി. രാവിലെ നൽകിയ ഹർജിയിൽ അടിയന്തിരമായി വാദം കേൾക്കണമെന്ന ആവശ്യം അംഗീകരിച്ചാണ് കേസ് പരിഗണിച്ചത്.
ഓഗസ്റ്റ് 31 നാണ് രണ്ടില ചിഹ്നം ജോസ് കെ മാണിക്ക് അനുവദിച്ചുകൊണ്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവിറക്കിയത്. തുടർന്ന് ഇതിനെതിരെ പി.ജെ ജോസഫ് ഹൈക്കോടതിയെ സമീപിച്ചെങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി സിംഗിൾ ബഞ്ച് ശരി വയ്ക്കുകയായിരുന്നു
കമ്മീഷന്റെ അധികാരങ്ങളിലും അവകാശങ്ങളിലും കോടതി ഇടപെടുന്നില്ലെന്നായിരുന്നു സിംഗിൾ ബഞ്ചിന്റെ നിലപാട്. തുടർന്ന് ഈ ഉത്തരവ് റദ്ധാക്കണമെന്നാവശ്യപ്പെട്ട് പി.ജെ ജോസഫ് ഡിവിഷൻ ബഞ്ചിനെ സമീപിക്കുകയായിരുന്നു. അപ്പീൽ ഫയലിൽ സ്വീകരിച്ച കോടതി ഹർജിയിൽ വിശദമായി വാദം കേൾക്കും.

You might also like

-