മുസ്ലീംലീഗിനല്ല മുസ്ലീം ജനങ്ങളുടെ അട്ടിപ്പേറവകാശം.മുസ്ലീംജനവിഭാഗത്തിന് എന്നിലും ഈ സർക്കാരിലും വിശ്വാസമുണ്ട് മുഖ്യമന്ത്രി
മുസ്ലീംജനവിഭാഗത്തിന് എന്നിലും ഈ സർക്കാരിലും വിശ്വാസമുണ്ടെന്ന് എല്ലാവർക്കുമറിയാം ന്യൂനപക്ഷക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തു എന്നതിനെ എല്ലാവരും സ്വാഗതം ചെയ്തതായാണ് പൊതുവിൽ കണ്ടത്. മുസ്ലീം ലീഗല്ല വകുപ്പ് തീരുമാനിക്കുന്നത്. മുസ്ലീം ജനവിഭാഗം ന്യൂനപക്ഷമാണ്. ആ മുസ്ലീം ജനവിഭാഗത്തിന് എന്നിലും ഈ സർക്കാരിലും വിശ്വാസമുണ്ടെന്ന് എല്ലാവർക്കുമറിയാം
തിരുവനന്തപുരം: ന്യൂനപക്ഷക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതിനെ എല്ലാവരും സ്വാഗതം ചെയ്തതയനിന്നു മുഖ്യമന്ത്രിപിണറായി വിജയൻ പറഞ്ഞു . ന്യൂനപക്ഷക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി .” ഏതെങ്കിലും കൂട്ടർക്ക് ആശങ്കയുള്ളതായി തോന്നുന്നില്ലെ”ന്നും മുഖ്യമന്ത്രി പറഞ്ഞു.
മുസ്ലീം ലീഗടക്കം ഇതിനെതിരെ രംഗത്തെത്തിയിട്ടുണ്ടെന്ന് മാധ്യമങ്ങൾ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ലീഗ് അല്ല വകുപ്പ് തീരുമാനിക്കുന്നതെന്നും മുസ്ലീംലീഗിനല്ല മുസ്ലീം ജനങ്ങളുടെ അട്ടിപ്പേറവകാശമെന്നും പിണറായി പരിഹസിച്ചു.”മുസ്ലീംജനവിഭാഗത്തിന് എന്നിലും ഈ സർക്കാരിലും വിശ്വാസമുണ്ടെന്ന് എല്ലാവർക്കുമറിയാം ന്യൂനപക്ഷക്ഷേമ വകുപ്പ് മുഖ്യമന്ത്രി ഏറ്റെടുത്തു എന്നതിനെ എല്ലാവരും സ്വാഗതം ചെയ്തതായാണ് പൊതുവിൽ കണ്ടത്. മുസ്ലീം ലീഗല്ല വകുപ്പ് തീരുമാനിക്കുന്നത്. മുസ്ലീം ജനവിഭാഗം ന്യൂനപക്ഷമാണ്. ആ മുസ്ലീം ജനവിഭാഗത്തിന് എന്നിലും ഈ സർക്കാരിലും വിശ്വാസമുണ്ടെന്ന് എല്ലാവർക്കുമറിയാം. മുസ്ലീംലീഗിനല്ല മുസ്ലീം ജനങ്ങളുടെ അട്ടിപ്പേറവകാശം അതൊക്കെ അവരുടെ പേരിലേ ഉള്ളൂ.”സഭാ നേതൃത്വത്തിന്റെ ആവശ്യപ്രകാരമല്ല. ഇതു പൊതുവിലുള്ള ഒരു ആലോചനയുടെ ഭാഗമായിട്ട് എടുത്ത തീരുമാനമാണ്. നേരത്തെ കെ ടി ജലീൽനല്ല നിലയിലായിരുന്നു വകുപ്പ് കൈകാര്യം ചെയ്തത്. ന്യൂനപക്ഷക്ഷേമവും പ്രവാസികാര്യവും മെച്ചപ്പെട്ട നിലയിൽ കൈകാര്യം ചെയ്യുന്നതാണ് എന്ന ചിന്തയിലാണ് മുഖ്യമന്ത്രി തന്നെ ആ വകുപ്പ് ഏറ്റെടുക്കാം എന്ന് തീരുമാനിച്ചതെന്നും പിണറായി പറഞ്ഞു.
ന്യൂനപക്ഷക്ഷേമ വകുപ്പിൻറെ പദ്ധതികൾ കൂടുതലും മുസ്ലിം വിഭാഗങ്ങൾക്കാണ് കിട്ടുന്നതെന്ന പരാതി ചില ക്രൈസ്തവ സഭാ അധ്യക്ഷന്മാർ ഉന്നയിച്ചിരുന്നത് വകുപ്പ് മുഖ്യമന്ത്രി തന്നെ ഏറ്റെടുക്കാനുള്ള കാരണമാകാമെന്നും വിലയിരുത്തലുണ്ട്.