അമേരിക്കയിലെ ചികിത്സ കഴിഞ്ഞു, മുഖ്യമന്ത്രി  24ന് തിരിച്ചെത്തും

0

തിരുവനതപുരം :അമേരിക്കയിലെ ചികിത്സകള്‍ക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ 24ന് തിരിച്ചെത്തുമെന്ന് വ്യവസായ മന്ത്രി ഇ.പി.ജയരാജന്‍. മന്ത്രിസഭാ യോഗത്തിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. മുഖ്യമന്ത്രിയുടെ അമേരിക്കയിലെ ചികിത്സ പൂര്‍ത്തിയായെന്നും മന്ത്രി പറഞ്ഞു.പ്രളയക്കെടുതികളുടെ സാഹചര്യത്തില്‍ അമേരിക്കന്‍ യാത്ര മുഖ്യമന്ത്രി നീട്ടിവച്ചിരുന്നു. ഓഗസ്റ്റ് 19 ന് അമേരിക്കയിലേക്ക് പോയി സെപ്റ്റംബര്‍ ആറിന് തിരിച്ചെത്തുന്ന തരത്തിലായിരുന്നു ആദ്യം യാത്ര തീരുമാനിച്ചത്. പ്രളയം ഉണ്ടായതോടെ യാത്ര സെപ്റ്റംബര്‍ രണ്ടിലേക്ക് മാറ്റി. തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് പുലര്‍ച്ചെ 4.40നാണ് മുഖ്യമന്ത്രി അമേരിക്കയിലേക്ക് പോയത്.

You might also like

-