രണ്ടാം പിണറായി വിജയന്‍ മന്ത്രിസഭയില്‍ ക്ക് ശൈലജ അടക്കം മുൻന്ത്രിമാർ ആരുമില്ല എല്ലാം പുതുമുഖങ്ങൾ

പി.എ.മുഹമ്മദ് റിയാസ് .വീണ ജോര്‍ജും ആര്‍.ബിന്ദുവും വി.ശിവന്‍കുട്ടിയും മന്ത്രിമാരാകും. എം.ബി.രാജേഷ് സ്പീക്കറാകും. കെ.രാധാകൃഷ്ണന്‍, പി.രാജീവ്, കെ.എന്‍.ബാലഗോപാല്‍ ,വി.ശിവന്‍കുട്ടി, വി.എന്‍.വാസവന്‍, സജി ചെറിയാന്‍, വീണാ ജോര്‍ജ്, ആര്‍.ബിന്ദു, പി.എ.മുഹമ്മദ് റിയാസ് എന്നിവരാണ് മറ്റ് സിപിഎം മന്ത്രിമാർ.

0

തിരുവനന്തപുരം :രണ്ടാം പിണറായി വിജയന്‍ മന്ത്രിസഭയില്‍ മുഖ്യമന്ത്രി പിണറായി വിജയനൊഴികെ എല്ലാം പുതുമുഖങ്ങള്‍. കഴിഞ്ഞ മന്ത്രിസഭയിലെ ആരോഗ്യമന്ത്രി കെ കെ ശൈലജ ടീച്ചര്‍ ഇത്തവണ മന്ത്രിസഭയിലില്ല. നേരത്തെ പിണറായി വിജയനും കെ കെ ശൈലജയും മാത്രമാണ് പുതിയ മന്ത്രിസഭയിലെ പഴയമുഖങ്ങള്‍ എന്നായിരുന്നു പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്, സമിതിയോഗങ്ങളിലാണ് ഇപ്പോള്‍ ഇത് സംബന്ധിച്ച തീരുമാനമുണ്ടായിരിക്കുന്നത്. എം ബി രാജേഷ് സ്പീക്കറാകും. കെ കെ ശൈലജയ്ക്കു പകരം ഇരിങ്ങാലക്കുടയില്‍ നിന്നുള്ള ആര്‍ ബിന്ദുവിനെ ഉള്‍പ്പെടുത്താനാണ് സിപിഎം തീരുമാനം.  പി.എ.മുഹമ്മദ് റിയാസ് .വീണ ജോര്‍ജും ആര്‍.ബിന്ദുവും വി.ശിവന്‍കുട്ടിയും മന്ത്രിമാരാകും. എം.ബി.രാജേഷ് സ്പീക്കറാകും. കെ.രാധാകൃഷ്ണന്‍, പി.രാജീവ്, കെ.എന്‍.ബാലഗോപാല്‍ ,വി.ശിവന്‍കുട്ടി, വി.എന്‍.വാസവന്‍, സജി ചെറിയാന്‍, വീണാ ജോര്‍ജ്, ആര്‍.ബിന്ദു, പി.എ.മുഹമ്മദ് റിയാസ് എന്നിവരാണ് മറ്റ് സിപിഎം മന്ത്രിമാർ.

രണ്ടാം പിണറായി മന്ത്രിസഭയിൽ സിപിഐയില്‍ നാലു മന്ത്രിമാരും ഡപ്യൂട്ടി സ്പീക്കറും പുതുമുഖങ്ങള്‍‍. ജി.ആര്‍.അനില്‍, പി.പ്രസാദ്, കെ.രാജന്‍ മന്ത്രിമാരാകും. ചിറ്റയം ഗോപകുമാര്‍ ഡപ്യൂട്ടി സ്പീക്കറാവും. മന്ത്രിസ്ഥാനത്തേയ്ക്കില്ലെന്ന് സുപാല്‍ അറിയിച്ചു. ഇ.കെ.വിജയന്‍ മന്ത്രിയാകുന്നതിനോട് കോഴിക്കോട് ഘടകത്തിന് എതിര്‍പ്പുണ്ട്. സിപിഐയുടെ നിയമസഭാകക്ഷി നേതാവായി ഇ ചന്ദ്രശേഖരനെ തിരഞ്ഞെടുക്കും

You might also like

-