ആര്‍ദ്രം പദ്ധതിയില്‍ ഫാര്മസിസ്റ്റുകളെ ഒഴുവാക്കി പ്രതിക്ഷേധം ശക്തം
നഴ്സുമാരെ കൊണ്ടും മരുന്ന് വിതരണം ചെയ്യാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ വലിയ പ്രതിഷേധത്തിനാണ് ഇവര്‍ തയ്യാറെടുക്കുന്നത്.
തിരുവനന്തപുരം :ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്താതിരുന്നതിനെതിരെ പ്രതിഷേധവുമായി ഫാര്‍മസിസ്റ്റുകള്‍ രംഗത്ത്. നഴ്സുമാരെ കൊണ്ടും മരുന്ന് വിതരണം ചെയ്യാനുള്ള സര്‍ക്കാര്‍ നീക്കത്തിനെതിരെ വലിയ പ്രതിഷേധത്തിനാണ് ഇവര്‍ തയ്യാറെടുക്കുന്നത്. റാങ്ക് ലിസ്റ്റില്‍ ഉള്ളവര്‍ക്ക് ജോലി നല്‍കാതെ താത്ക്കാലിക ജീവനക്കാരെ നിയമിക്കുന്നതിനെതിരെയും ഇവര്‍ വിമര്‍ശനം ഉന്നയിക്കുന്നുണ്ട്.
ആര്‍ദ്രം പദ്ധതിയുടെ രണ്ടാം ഘട്ടത്തില്‍ 400 നഴ്സുമാര്‍, 200 ലാബ് ടെക്നീഷ്യന്‍മാര്‍ എന്നിങ്ങനെയാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ മരുന്നുകള്‍ വിതരണം ചെയ്യുന്ന ഫാര്‍മസിസ്റ്റുകളെ പൂര്‍ണ്ണമായും ഒഴിവാക്കിയത് വലിയ തിരിച്ചടികള്‍ ഉണ്ടാകുമെന്നാണ് ഇവര്‍ പറയുന്നത്. ആര്‍ദ്രം പദ്ധതിയില്‍ മാത്രമല്ല. സര്‍ക്കാര്‍ ആശുപത്രികളില്‍ ഒഴിവ് വരുന്ന ഫാര്‍മസിസ്റ്റ് തസ്കികളില്‍ നിയമനം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും ഇവര്‍ക്ക് ആക്ഷേപമുണ്ട്. റാങ്ക് ലിസ്റ്റില്‍ ഉള്ളവരെ തഴഞ്ഞ് താല്കാലിക ജീവനക്കാരെ നിയമിക്കുന്നുവെന്നും പരാതിയുണ്ട്.
ആര്‍ദ്രം പദ്ധതിയില്‍ ഉള്‍പ്പെടുത്താതിനെതിരെ മെഡിക്കല്‍ കോളേജുകള്‍ക്ക് മുന്നില്‍ പ്രതിഷേധ ധര്‍ണ ഫാര്‍മസിസ്റ്റുകള്‍ സംഘടിപ്പിച്ചു. പ്രശ്നം പരിഹരിച്ചില്ലെങ്കില്‍ ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ട് പോകാനാണ് ഇവരുടെ തീരുമാനം.