പകൽകൊള്ള ! പെട്രോളിന് 87 പൈസയും ഡീസലിന് 84 പൈസയും കൂട്ടി

12 ദിവസത്തിനിടെ പെട്രോളിന് ലീറ്ററിന് 10.89 രൂപയാണു കൂട്ടിയത്. ഡീസലിന് 10.25 രൂപയും വര്‍ധിച്ചു. തിരുവനന്തപുരത്ത് പെട്രോളിന് 117.19 രൂപ, ഡീസലിന് 103.97. കൊച്ചിയില്‍ പെട്രോളിന് 115.20 രൂപ, ഡീസലിന് 102.11, കോഴിക്കോട് പെട്രോളിന് 115.36 രൂപ, ഡീസലിന് 102.26 രൂപ.

0

ഡൽഹി | ഇന്ധനവില വീണ്ടും കൂട്ടി. ഇന്ന് പെട്രോളിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് കൂട്ടിയത്. ഇതോടെ തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന്‍റെ വില 117 രൂപ 19 പൈസ ആയി. ഡീസലിന് 103 രൂപ 94 പൈസയും. കൊച്ചിയിൽ പെട്രോൾ 115 രൂപ 07 പൈസ, ഡീസൽ 101 രൂപ 95 പൈസ. കോഴിക്കോട് പെട്രോൾ 115 രൂപ 36 പൈസ, ഡീസൽ 102 രൂപ 26 പൈസ. 17 ദിവസത്തിനിടെ പെട്രോളിന് കൂട്ടിയത് 10 രൂപ 88 പൈസയാണ്. ഡീസലിന് കൂട്ടിയത് 10 രൂപ 51 പൈസയുമാണ്.

മാര്‍ച്ച് 21 മുതല്‍ തുടങ്ങി ഇതുവരെ ഒരു ദിവസമൊഴികെ തുടര്‍ച്ചയായ എല്ലാ ദിവസവും വില വര്‍ധിച്ചു.12 ദിവസത്തിനിടെ പെട്രോളിന് ലീറ്ററിന് 10.89 രൂപയാണു കൂട്ടിയത്. ഡീസലിന് 10.25 രൂപയും വര്‍ധിച്ചു. തിരുവനന്തപുരത്ത് പെട്രോളിന് 117.19 രൂപ, ഡീസലിന് 103.97. കൊച്ചിയില്‍ പെട്രോളിന് 115.20 രൂപ, ഡീസലിന് 102.11, കോഴിക്കോട് പെട്രോളിന് 115.36 രൂപ, ഡീസലിന് 102.26 രൂപ.

2021 നവംബര്‍ നാലിന് ഉത്തര്‍പ്രദേശ് ഉള്‍പ്പടെയുള്ള അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പ്രചാരണം ആരംഭിച്ചതോടെ പെട്രോള്‍, ഡീസല്‍ വില സ്ഥിരത കൈവരിച്ചിരുന്നു. 137 ദിവസത്തെ റെക്കോഡ് മരവിപ്പിക്കല്‍ മാര്‍ച്ച് 22-ന് അവസാനിച്ചു. അതിനുശേഷം പെട്രോള്‍, ഡീസല്‍ വിലകള്‍ നിരന്തരം വര്‍ദ്ധിക്കുകയാണ്.

ലോക്സഭയിലും രാജ്യസഭയിലും ഇന്നും പാചകവാതക ഇന്ധനവില വർദ്ധനയിൽ പ്രതിഷേധമുയരും. കോൺഗ്രസ് ,ടി എം സി , സിപിഎം, ഡിഎംകെ ഉൾപ്പെടെയുള്ള പാർട്ടികളാണ് പ്രതിഷേധത്തിന് മുൻ നിരയിൽ ഉള്ളത്. ധന ബില്ലിന്റെ സമയത്ത് വിഷയം ഉയർത്തിയതിനാൽ ഇനിയും ചർച്ച അനുവദിക്കില്ലെന്ന നിലപാടിലാണ് രാജ്യസഭ അധ്യക്ഷൻ വെങ്കയ്യ നായിഡു. ഇന്നലെ ലോക്സഭയിൽ രണ്ടുതവണ സഭ തടസ്സപ്പെടുത്തിയ പ്രതിപക്ഷം യുക്രൈൻ ചർച്ചയിൽ ആണ് സഹകരിക്കാൻ തയ്യാറായത്.
വെള്ളിയാഴ്ച ജെറ്റ് ഇന്ധന വില 2 ശതമാനം വര്‍ധിപ്പിച്ചു. ഈ വര്‍ഷം തുടര്‍ച്ചയായ ഏഴാമത്തെ വര്‍ദ്ധനവാണ് രേഖപ്പെടുത്തിയത്. ആഗോള ഊര്‍ജ്ജ വിലയിലെ കുതിച്ചുചാട്ടത്തെ പ്രതിഫലിപ്പിക്കുന്ന എക്കാലത്തെയും ഉയര്‍ന്ന നിരക്കിലേക്ക് എത്തിയിരിക്കുകയാണ് ജെറ്റ് ഇന്ധനവില.

രാജ്യത്തുടനീളം നിരക്കുകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. പ്രാദേശിക നികുതിയുടെ സംഭവവികാസങ്ങള്‍ക്കനുസരിച്ച് ഓരോ സംസ്ഥാനത്തിനും വ്യത്യാസമുണ്ട്.

You might also like

-