പെട്രോള്‍ ലിറ്ററിന് 88 പൈസയും ഡീസലിന് 84 പൈസയും കൂട്ടി , രാജയത്തു പെട്രോൾ വില എന്നും വർദ്ധിപ്പിച്ചു

ഒരാഴ്ച്ചക്കൊണ്ട് ഒരു ലിറ്റര്‍ പെട്രോളിന് ആറ് രൂപ 10 പൈസയും ഡീസലിന് അഞ്ച് രൂപ 86 പൈസയും കൂട്ടി. കഴിഞ്ഞ ചൊവ്വാഴ്ച മുതലായിരുന്നു രാജ്യത്ത് ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും ഇന്ധന വില കൂട്ടിയത്. ഇന്നലെ പെട്രോളിന് ലിറ്ററിന് 87 പൈസയും ഡീസലിന് 74 പൈസയുമാണ് കൂട്ടിയത്

0

തിരുവനന്തപുരം | രാജ്യത്ത് പെട്രോളിന്റെയും ഡീസലിന്റെയും വില വർധിപ്പിച്ചു . പെട്രോള്‍ ലിറ്ററിന് 88 പൈസയും ഡീസലിന് 84 പൈസയുമാണ് വര്‍ദ്ധിപ്പിക്കുന്നത്. ഒരാഴ്ച്ചക്കൊണ്ട് ഒരു ലിറ്റര്‍ പെട്രോളിന് ആറ് രൂപ 10 പൈസയും ഡീസലിന് അഞ്ച് രൂപ 86 പൈസയും കൂട്ടി. കഴിഞ്ഞ ചൊവ്വാഴ്ച മുതലായിരുന്നു രാജ്യത്ത് ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും ഇന്ധന വില കൂട്ടിയത്. ഇന്നലെ പെട്രോളിന് ലിറ്ററിന് 87 പൈസയും ഡീസലിന് 74 പൈസയുമാണ് കൂട്ടിയത്. 5 സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നവംബർ 4 മുതൽ വില വർധിപ്പിക്കുന്നത് നിർത്തിവെച്ചിരുന്നു. ഈ കാലയളവിൽ ക്രൂഡ് ഓയിലിന്റെ വില ബാരലിന് 30 ഡോളറാണ് വർധിച്ചത്.
യു.പി, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം നാല് ദിവസത്തിനിടെയുള്ള മൂന്നാമത്തെ ഇന്ധനവില വർധനവാണ് കഴിഞ്ഞ ദിവസമുണ്ടായത്. അതേസമയം, റഷ്യയുടെ യുക്രൈൻ അധിനിവേശത്തിന്റെ ഭാഗമായാണ് ഇന്ധന വില കുതിച്ചുയരുന്നതെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പറഞ്ഞു. അന്താരാഷ്ട്ര വിപണിയിൽ റഷ്യ- യുക്രൈൻ യുദ്ധം മൂലം എണ്ണവില ഉയരുന്നത് കേന്ദ്ര സർക്കാരിന്റെ നിയന്ത്രണത്തിന് അതീതമാണെന്നും അദ്ദേഹം പറഞ്ഞു.

ഒൻപത് ദിവസത്തിനിടെ ഉണ്ടാവുന്ന എട്ടാമത്തെ വർധനവാണ് നാളത്തേത്. ഇതിനോടകം ആറ് രൂപയോളം പെട്രോളിനും ഡീസലിനും വില വർധിച്ചിട്ടുണ്ട്. ഇത് രാജ്യത്ത് സകല സാധനങ്ങളുടെയും സേവനങ്ങളുടെയുംനിരക്ക് ഇന്ധന വിലവർധന കാരണമാകും.

You might also like

-