പെരുമ്പെട്ടിയിലെ പട്ടയനടപടികൾ അട്ടിമറിച്ചു സുപ്രധാന സർവേ മാപ്പ് കാണാനില്ല , സംയുക്ത സർവേ സ്തംഭനത്തിൽ

1958 ലെ വനം നോട്ടിഫിക്കേഷൻ അനുസരിച്ച് പെരുമ്പെട്ടിയിലെ കർഷകരുടെ ഭൂമി വനത്തിനുള്ളിലോ പുറത്തോ എന്ന് കണ്ടെത്താനാണ് മന്ത്രിതല യോഗം നിർദ്ദേശിച്ചത്. ഈ നോട്ടിഫിക്കേഷനിലെ അതിർത്തി വിവരണം വിശദവും കൃത്യതയാർന്നതുമാണ്. ഇതിൻ്റെ അടിസ്ഥാനത്തിൽ ജനങ്ങളുടെ ഭൂമി വനപരിധിക്ക് പുറത്താണെന്ന് ഡി എഫ് ഓ റിപ്പോർട്ട് നൽകുകയും ചെയ്തു. വനത്തിൻ്റെ അളവ് അന്ത്യഘട്ടത്തിൽ എത്തുകയും ചെയ്തു. ഈ ഘട്ടത്തിലാണ് 1958 ലെ സെറ്റിൽമെൻ്റ് മാപ്പല്ല കോഴിക്കോട് മിനി സർവേ ഉപയോഗിച്ചതെന്ന വിചിത്ര വാദം ഡി.എഫ്.ഒ . ഉയർത്തിയിരിക്കുന്നത്

0

പത്തനംതിട്ട ;പെരുമ്പെട്ടിയിലെ കർഷകർ പട്ടയത്തിന് അർഹരാണെന്ന കളക്ടറുടെ റിപ്പോർട്ടിന് പിന്നാലെ വനം വകുപ്പിൽ നിന്ന് അശുഭ വാർത്തകൾ. 1958 ലെ നോട്ടിഫിക്കേഷൻ പ്രകാരം തയ്യാറാക്കിയ മാപ്പ് ഉപയോഗിച്ചല്ല കോഴിക്കോട് വനം മിനി സർവ്വേ വകുപ്പ് ഇതുവരെ സർവ്വേ ചെയ്തതെന്നാണ് റാന്നി ഡി.എഫ്. ഓ യുടെ ആക്ഷേപം.

1958 ലെ വനം നോട്ടിഫിക്കേഷൻ അനുസരിച്ച് പെരുമ്പെട്ടിയിലെ കർഷകരുടെ ഭൂമി വനത്തിനുള്ളിലോ പുറത്തോ എന്ന് കണ്ടെത്താനാണ് മന്ത്രിതല യോഗം നിർദ്ദേശിച്ചത്.
ഈ നോട്ടിഫിക്കേഷനിലെ അതിർത്തി വിവരണം വിശദവും കൃത്യതയാർന്നതുമാണ്.
ഇതിൻ്റെ അടിസ്ഥാനത്തിൽ ജനങ്ങളുടെ ഭൂമി വനപരിധിക്ക് പുറത്താണെന്ന് ഡി എഫ് ഓ റിപ്പോർട്ട് നൽകുകയും ചെയ്തു. വനത്തിൻ്റെ അളവ് അന്ത്യഘട്ടത്തിൽ എത്തുകയും ചെയ്തു. ഈ ഘട്ടത്തിലാണ് 1958 ലെ സെറ്റിൽമെൻ്റ് മാപ്പല്ല കോഴിക്കോട് മിനി സർവേ ഉപയോഗിച്ചതെന്ന വിചിത്ര വാദം ഡി.എഫ്.ഒ . ഉയർത്തിയിരിക്കുന്നത്.
സെറ്റിൽമെൻ്റ് മാപ്പ് സൂക്ഷിക്കേണ്ടത് സെറ്റിൽമെൻറ് ഓഫീസറായ ജില്ലാ കളക്ടറുടെ ഉത്തരവാദിത്വമാണ്. റവന്യൂ വകുപ്പ് അതീവ ജാഗ്രതയോടെ സൂക്ഷിക്കേണ്ട ഈ രേഖ എവിടെയെന്ന് വനം , റവന്യൂ , സർവേ വകുപ്പുകൾക്ക് കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
വനമാഫിയയുടെ ഇടപടീൽ കൊണ്ടാണ് രേഖ അപ്രത്യക്ഷമായതെന്ന് പൊന്തൻ പുഴ സമരസമിതി ആരോപിക്കുന്നു . 1905 ലെ സെറ്റിൽമെൻ്റ് മാപ്പ് റാന്നി ഡി. എഫ്. ഓയിൽ ഉണ്ട്. 1958 ലെ മാപ്പ് അപ്രത്യക്ഷമായത് തികച്ചും ദുരൂഹം . ഇതിന് വനം റവന്യൂ വകുപ്പുകൾ ഉത്തരം പറയണം. മാത്രമല്ല ,മാപ്പ് കാണാനില്ലാത്ത സാഹചര്യത്തിൽ വസ്തുവിൻ്റെ അളവ് ഉടൻ പൂർത്തീകരിച്ച് നോട്ടിഫിക്കേഷനിൽ പറയുന്ന 1771 ഏക്കർ വനം വകുപ്പിൻ്റെ കൈയ്യിൽ ഉണ്ടെന്ന് ഉറപ്പു വരുത്തണം. സമരസമിതി ഇങ്ങനെ നിലപാട് വ്യക്തമാക്കുന്നു.

ജനങ്ങളുടെ ഭൂമി 1958 നോട്ടിഫിക്കേഷൻ അതിർത്തിക്ക് പുറത്താണെന്ന് കണ്ടെത്താൻ മാപ്പ് ആവശ്യമില്ല . നോട്ടിഫിക്കേഷനിലെ അതിർത്തി വിവരണവും ഭൂമിയിലെ സർവ്വേ അടയാളങ്ങളും താരതമ്യം ചെയ്താൽ മാത്രം മതി . സമരസമിതി കൺവീനർ സന്തോഷ് പെരുമ്പെട്ടി വാദിക്കുന്നു.

You might also like

-