ഗ്യാൻവാപി മസ്ജിദിലെ ആർക്കിയോളജിക്കൽ സർവേക്ക് അനുമതി

ജില്ലാ കോടതിയുടെ തീരുമാനം ശരിവെച്ച അലഹാബാദ് ഹൈക്കോടതി ഉത്തരവിനെതിരെ മസ്ജിദ് കമ്മിറ്റി നൽകിയ ഹർജിയിലാണ് സുപ്രീം കോടതി സ്റ്റേ നൽകാൻ വിസമ്മതിച്ചത്

0

ഡൽഹി | ​ഗ്യാൻവാപി മസ്ജിദിലെ ആർക്കിയോളജിക്കൽ സർവേക്ക് സ്റ്റേ നൽകാതെ സുപ്രീം കോടതി. സർവേക്ക് അനുമതി നൽകിയിട്ടുണ്ടെങ്കിലും ഖനനം നടത്താൻ അനുമതിയില്ലെന്നും കോടതി പറഞ്ഞു. ജില്ലാ കോടതിയുടെ തീരുമാനം ശരിവെച്ച അലഹാബാദ് ഹൈക്കോടതി ഉത്തരവിനെതിരെ മസ്ജിദ് കമ്മിറ്റി നൽകിയ ഹർജിയിലാണ് സുപ്രീം കോടതി സ്റ്റേ നൽകാൻ വിസമ്മതിച്ചത്. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ ഇന്ന് സർവേ നടപടികൾ ആരംഭിച്ചിരുന്നു. അയോധ്യയിലും സർവേ നടത്തിയിരുന്നെന്നും സർവേ നടപടിക്രമങ്ങളിൽ ഈ ഘട്ടത്തിൽ ഇടപെടേണ്ടതിന്റെ ആവശ്യകത എന്താണെന്നും ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് ചോദിച്ചു.

1991ലെ ആരാധാനാലയ നിയമ പ്രകാരം സർവേ തടയണമെന്നായിരുന്നു മസ്ജിദ് കമ്മറ്റിയുടെ വാദം. വാദം കേട്ട സുപ്രീം കോടതി കെട്ടിടത്തെ ബാധിക്കാതെ സർവേ പൂർത്തിയാക്കണമെന്ന് നിർദ്ദേശിച്ചു. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ നീക്കം സാഹോദര്യവും മതനിരപേക്ഷതയും തകർക്കാനുള്ള നീക്കമാണെന്നും മസ്ജിദ് കമ്മിറ്റി വാദിച്ചു.നേരത്തെ സർവേക്കെതിരെ നൽകിയ ഹർജി ഹൈക്കോടതി തള്ളിയിരുന്നു. നീതി ഉറപ്പാക്കാൻ ശാസ്ത്രീയ പരിശോധന അനിവാര്യമാണെന്നായിരുന്നു ഹർജി തള്ളിക്കൊണ്ട് സുപ്രീം കോടതി പറഞ്ഞത്. തുടർന്ന് മസ്ജിദ് കമ്മിറ്റി സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. വിഷയം അടിയന്തിരമായി പരി​ഗണിക്കണമെന്നും സർവേ തടയണമെന്നും ചീഫ് ജസ്റ്റിസിൻ്റെ ബെഞ്ചിൽ ഹർജിക്കാർ അഭ്യർത്ഥിച്ചിരുന്നു

You might also like

-