പെരിയ ഇരട്ടക്കൊലപാതകം അന്വേഷണം തുടരാനാകില്ലന്ന് സി ബി ഐ
2019 സെപ്റ്റംബർ മുപ്പതിനാണ് ഹൈക്കോടതി സിംഗിൾബഞ്ച് കാസർകോട് പെരിയ ഇരട്ടക്കൊലപാതക കേസ് അന്വേഷണം സിബിഐയ്ക്ക് കൈമാറിയത്
കൊച്ചി :കാസര്‍കോട് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ രണ്ട് യുവാക്കളെ വെട്ടിക്കൊലപ്പെടുത്തിയ അന്വേഷണം തുടരാനാകില്ലന്നു സി ബി ഐ .സംസ്ഥാനസർക്കാർ നൽകിയ അപ്പിൽ നിലനിൽക്കുന്നതിനാൽ .അന്വേഷണം തുടരാനാകുന്നില്ലെന്ന് സിബിഐ . അപ്പീലിലെ ഉത്തരവ് വന്നാല്‍ മാത്രമേ അന്വേഷണവുമായി മുന്നോട്ട് പോകാനാകൂ എന്നും സിബിഐ ഹൈക്കോടതിയെ അറിയിച്ചു. വാദം പൂര്‍ത്തിയായി ഒമ്പത് മാസം പിന്നിട്ടിട്ടും ഡിവിഷൻ ബഞ്ച് വിധി പറയാത്ത സാഹചര്യത്തിലാണ് സിബിഐ കോടതിയെ സമീപിച്ചത്.
2019 സെപ്റ്റംബർ മുപ്പതിനാണ് ഹൈക്കോടതി സിംഗിൾബഞ്ച് കാസർകോട് പെരിയ ഇരട്ടക്കൊലപാതക കേസ് അന്വേഷണം സിബിഐയ്ക്ക് കൈമാറിയത്. കേസ് അന്വേഷിച്ച ക്രൈംബ്രാഞ്ച് സംഘത്തെ നിശിതമായി വിമർശിച്ച കോടതി കുറ്റപത്രം റദ്ദാക്കുകയും ചെയ്തു. ഹൈക്കോടതി ഉത്തരവ് അനുസരിച്ച് സിബിഐ കേസ് റജിസ്റ്റർ ചെയ്തു. എന്നാൽ അന്വേഷണം സിബിഐയ്ക്ക് വിട്ടതിനെതിരെ ഒക്ടോബർ 26ന് സർക്കാർ ഡിവിഷൻ ബഞ്ചിൽ അപ്പീൽ നൽകി. കേസ് വാദിക്കാൻ ലക്ഷങ്ങൾ മുടക്കി സുപ്രീം കോടതി അഭിഭാഷകരെ രംഗത്തിറക്കുകയും ചെയ്തു. നവംബർ 16ന് ഈ കേസിന്റെ വാദം പൂർത്തിയായി. ചീഫ് ജസ്റ്റിസ് എസ്.മണികുമാറും , ജസ്റ്റിസ് സിടി രവികുമാറും അടങ്ങിയ ബഞ്ച് കേസ് വിധി പറയാൻ മാറ്റി.
വാദം പൂർത്തിയായി ഒമ്പത് മാസം പിന്നിട്ടിട്ടും സർക്കാരിൻറെ അപ്പീലിൽ കോടതി വിധി പറഞ്ഞിട്ടില്ല. ഇതോടെ സിബിഐ അന്വേഷണവും നിലച്ചു. കേസിലെ പ്രധാനപ്രതി പീതാംബരൻ അടക്കം ഏഴു പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുമ്പോളാണ് അന്വേഷണവുമായി മുന്നോട്ട് പോകാൻ കഴിയുന്നില്ലെന്ന് സിബിഐ ഹൈക്കോടതിയെ അറിയിച്ചത്. അപ്പീലിലെ ഉത്തരവിന് വിധേയമായി മാത്രമേ അന്വേഷണവുമായി മുന്നോട്ട് പോകാനാകൂ എന്ന് സിബിഐ വ്യക്തമാക്കി. ഡിവിഷൻ വിധി പറയും വരെ തുടർനടപടികൾ സ്വീകരിക്കരുതെന്ന് കോടതി വാക്കാൽ നിർദേശം നൽകിയിട്ടുണ്ടെന്നും സിബിഐ അഭിഭാഷകർ പറഞ്ഞു. സിബിഐയുടെ തിരുവനന്തപുരം യൂണിറ്റിനാണ് കേസിന്റെ അന്വേഷണ ചുമതല.