പാകിസ്ഥാനില്‍ ഗോതമ്ബുപൊടിക്ക് ക്ഷാമം ഭക്ഷണമില്ലാതെ വലഞ്ഞ് ജനങ്ങള്‍

ഭക്ഷണമുണ്ടാക്കാനായി പാകിസ്ഥാനില്‍ ഏറ്റവും അധികം ഉപയോഗിക്കുന്ന ഗോതമ്ബുപൊടിക്ക് നാല് പ്രവശ്യകളിലും ക്ഷാമം

0

ലാഹോർ :  പാകിസ്ഥാനില്‍ അസാധാരണ പ്രതിസന്ധി , ഭക്ഷണമില്ലാതെ വലഞ്ഞ് ജനങ്ങള്‍. രാജ്യത്ത് ഗോതമ്ബുപൊടിക്ക് ക്ഷാമം നേരിട്ടതാണ് ഇപ്പോള്‍ പാകിസ്ഥാനെ പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. ഭക്ഷണമുണ്ടാക്കാനായി പാകിസ്ഥാനില്‍ ഏറ്റവും അധികം ഉപയോഗിക്കുന്ന ഗോതമ്ബുപൊടിക്ക് നാല് പ്രവശ്യകളിലും ക്ഷാമം നേരിടുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ . ബലൂചിസ്ഥാന്‍, സിന്ധ്, പഞ്ചാബ്, ഖൈബര്‍ പഖ്തൂണ്‍വാ എന്നീ നാല് പ്രവശ്യകളെയും ക്ഷാമം ബാധിച്ചിട്ടുണ്ട്.

എന്നാല്‍, വിലക്കയറ്റത്തിനെതിരെയും പൂഴ്ത്തിവയ്പ്പുകാര്‍ക്കെതിരെയും നടപടി സ്വീകരിക്കാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ പ്രവശ്യ സര്‍ക്കാരുകളോട് നിര്‍ദേശിച്ചതിന് പിന്നാലെയാണ് ക്ഷാമം . പാകിസ്ഥാനില്‍ ഏറെ പ്രസിദ്ധമായ നാനുകള്‍ വില്‍ക്കുന്ന കടകള്‍ അടച്ചതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. ഖൈബര്‍ പഖ്തൂണ്‍വായിലാണ് ഗോതമ്ബുപൊടി ക്ഷാമം ഏറ്റവുമധികം ബാധിച്ചത്. ഇവിടെ നാനുകള്‍ വില്‍ക്കുന്ന ഏകദേശം 2500 കടകളാണ് പൂട്ടിയത്.

You might also like

-