കുഞ്ഞൂഞ്ഞും കുഞ്ഞുമാണിയും കുഞ്ഞാപ്പയും എറ്റവും വലിയ കൊള്ളസംഘം; പി.സി ജോര്‍ജ്

മാണി കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നല്‍കിയതിനെ പരിഹസിച്ച് പിസി ജോര്‍ജ് രംഗത്ത്.

0

പത്തനംതിട്ട: മാണി കോണ്‍ഗ്രസിന് രാജ്യസഭാ സീറ്റ് നല്‍കിയതിനെ പരിഹസിച്ച് പിസി ജോര്‍ജ് രംഗത്ത്.3 കുഞ്ഞന്മാര്‍ ജനാധിപത്യത്തിന്റെ അടിത്തറ തകര്‍ത്തെന്ന് പി.സി ജോര്‍ജ് പറഞ്ഞു. വെറും 6 എംഎല്‍എമാരുള്ള മാണി കോണ്‍ഗ്രസില്‍ കെപിസിസി ലയിച്ചെന്നും കുഞ്ഞൂഞ്ഞും, കുഞ്ഞുമാണിയും, കുഞ്ഞാപ്പയും കേരളം കണ്ട എറ്റവും വലിയ കൊള്ളസംഘമാണെന്നും പി.സി ജോര്‍ജ് പത്തനംതിട്ടയില്‍ പറഞ്ഞു

രാജ്യസഭാ സീറ്റും 4 നിയമസഭാ സീറ്റും നല്‍കാമെന്ന് വാഗ്ദാനം നല്‍കിയതിനാലാണ് ചെങ്ങന്നൂര്‍ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫിനെ മാണി പിന്‍തുണച്ചത്. അതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ രാജ്യസഭാ സീറ്റ് നല്‍കിയത്.അടുത്ത നിയമസഭാ തെരഞ്ഞടുപ്പ് കഴിയുമ്പോള്‍ യു.ഡി.എഫ് ഉണ്ടാവില്ലെന്നും അവിടെ ബിജെപിയുടെ വളര്‍ച്ചയ്ക്ക് അത് കാരണമാകുമെന്നും പിസി ജോര്‍ജ് പറഞ്ഞു.ബിജെപിയുടെ രംഗപ്രവേശത്തിന് 3 കുഞ്ഞന്മാര്‍ക്ക് കൈക്കൂലി കൊടുത്തിട്ടുണ്ടൊ എന്ന് സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു.

മാണി കോണ്‍ഗ്രസില്‍ രാജ്യസഭാ എംപിയാകാന്‍ കാത്തിരിക്കുന്നവര്‍ നിരവധി ഉണ്ടെന്നും ഒരു പിളര്‍പ്പ് ആ പാര്‍ട്ടിയില്‍ ഉടന്‍ ഉണ്ടാവുമെന്നും പിസി ജോര്‍ജ് പറഞ്ഞു.

You might also like

-