കേരളത്തിൽ കൊവിഡ് സ്ഥിരീകരിച്ചവരില്‍ നാലോളം പേരുടെ ആരോഗ്യനില ഗുരുതരം

സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ചവരില്‍ നാലോളം പേരുടെ ആരോഗ്യനില ഗുരുതരമാണെന്ന് ആരോഗ്യമന്ത്രി

0

തിരുവനന്തപുരം : സംസ്ഥാനത്ത് കൊവിഡ് രോഗം സ്ഥിരീകരിച്ചവരില്‍ നാലോളം പേരുടെ ആരോഗ്യനില ഗുരുതരമാണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. ഇവരില്‍ ചിലര്‍ പ്രായമുള്ളവരാണ്. ചിലര്‍ക്ക് മറ്റു രോഗങ്ങളുണ്ട്. എന്നാല്‍ ആരോഗ്യപ്രവര്‍ത്തകര്‍ പരമാവധി ജാഗ്രത പുലര്‍ത്തുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കൊവിഡ് ബാധിച്ച്‌ ഇന്ന് മരിച്ച രോഗിയെ രക്ഷപ്പെടുത്താനും പരമാവധി ശ്രമിച്ചിരുന്നു. പക്ഷേ സാധിച്ചില്ല. ഉയര്‍ന്ന രക്തസമ്മര്‍ദ്ദമടക്കം കോംപ്ലിക്കേഷനുകളുണ്ടാക്കി. എന്നാല്‍ മരിച്ച വ്യക്തിയുടെ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കില്ല.
വളരെ സൂക്ഷ്മമായി പ്രോട്ടോക്കോളുകളനുസരിച്ചാകും സംസ്ക്കാരച്ചടങ്ങുകള്‍ നടത്തുകയെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

You might also like

-