പതഞ്ജലിക്ക് 75.1 കോടി രൂപ പിഴ

മൂന്നുമാസത്തിനകം സംസ്ഥാനങ്ങളുടെയും, കേന്ദ്രത്തിന്റെ ഉപഭോക്തൃക്ഷേമ ഫണ്ടുകളില്‍ പിഴ തുക നിക്ഷേപിക്കണമെന്നാണ് നിര്‍ദേശം

0

ന്യൂഡല്‍ഹി: പതഞ്ജലിക്ക് 75.1 കോടി രൂപ പിഴ ചുമത്തി ദേശീയ കൊള്ളലാഭ വിരുദ്ധ അതോറിറ്റി(എന്‍.എ.എ). ജി.എസ്.ടി. നിരക്ക് കുറച്ചതിന്റെ ആനുകൂല്യം ഉപഭോക്താക്കള്‍ക്ക് നല്‍കാത്തതിനാണ് അതോറിറ്റി പതഞ്ജലി ആയുര്‍വേദയ്ക്ക് ഇത്രയും തുക പിഴ ചുമത്തിയത്. ജി.എസ്.ടി. നിരക്ക് കുറച്ചിട്ടും കമ്ബനി പുറത്തിറക്കിയ വാഷിങ് പൗഡര്‍ വില വര്‍ധിപ്പിച്ച്‌ വില്‍പ്പന നടത്തിയെന്നാണ് അതോറിറ്റിയുടെ കണ്ടെത്തല്‍.

ജി.എസ്.ടി. നിരക്കുകളില്‍ നല്‍കിയ ഇളവുകളുടെ ആനുകൂല്യം ഉപഭോക്താവിന് ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താനാണ് കേന്ദ്രസര്‍ക്കാര്‍ ദേശീയ കൊള്ളലാഭ വിരുദ്ധ അതോറിറ്റി രൂപവത്കരിച്ചത്. മൂന്നുമാസത്തിനകം സംസ്ഥാനങ്ങളുടെയും, കേന്ദ്രത്തിന്റെ ഉപഭോക്തൃക്ഷേമ ഫണ്ടുകളില്‍ പിഴ തുക നിക്ഷേപിക്കണമെന്നാണ് നിര്‍ദേശം. ഇതിന് 18 ശതമാനം ജി.എസ്.ടിയും നല്‍കണം.

You might also like

-