കാലവര്‍ഷ കെടുതി: ലോക്‌സഭ ചര്‍ച്ച ചെയ്യും
ഇതുവരെയുണ്ടാകാത്ത നഷ്ടമാണ് കാലവര്‍ഷത്തെ തുടര്‍ന്ന് കേരളത്തില്‍ ഉണ്ടായതെന്ന് റിജിജു പറഞ്ഞിരുന്നു
ഡല്‍ഹി: കേരളം അടക്കമുള്ള സംസ്ഥാനങ്ങളില്‍ കാലവര്‍ഷത്തെ തുടര്‍ന്നുണ്ടായ കെടുതികളെ കുറിച്ച് ലോക്‌സഭ ബുധനാഴ്ച ചര്‍ച്ച ചെയ്യും. വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേരളത്തില്‍ നിന്നുള്ള എംപിമാര്‍ നല്‍കിയ നോട്ടീസിനെ തുടര്‍ന്നാണ് ചര്‍ച്ചയ്ക്ക് സ്പീക്കര്‍ അനുമതി നല്‍കിയത്. കോണ്‍ഗ്രസില്‍ നിന്ന് കെ സി വേണുഗോപാലാണ് ഈ ആവശ്യം ഉന്നയിച്ചത്. ഇതിനെ മറ്റ് എംപിമാര്‍ പിന്തുണയ്ക്കുകയായിരുന്നു. അഞ്ച് മണിക്കൂറാണ് ചര്‍ച്ച നടക്കുക.
കഴിഞ്ഞ ദിവസ്സം കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജുവിന്റെ നേതൃത്വത്തിലുള്ള സംഘം കേരളത്തിലെത്തി മഴക്കെടുതികള്‍ വിലയിരുത്തിയിരുന്നു. ഇതുവരെയുണ്ടാകാത്ത നഷ്ടമാണ് കാലവര്‍ഷത്തെ തുടര്‍ന്ന് കേരളത്തില്‍ ഉണ്ടായതെന്ന് റിജിജു പറഞ്ഞിരുന്നു. ആദ്യഘട്ടമായി കേരളത്തിന് 80 കോടി രൂപയും കേന്ദ്രം അനുവദിച്ചിരുന്നു. പത്ത് ദിവസത്തിനകം വിവിധ മന്ത്രാലയങ്ങളിലെ ഉദ്യോഗസ്ഥരടങ്ങുന്ന കേന്ദ്ര സംഘം സംസ്ഥാനം സന്ദര്‍ശിച്ച് നാശനഷ്ടങ്ങള്‍ വിലയിരുത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കും. അതിന് ശേഷമായിരിക്കും കേന്ദ്രം സഹായം അനുവദിക്കുക. 831 കോടിയുടെ സഹായം വേണമെന്നാണ് കേരളം കേന്ദ്രമന്ത്രിയോട് ആവശ്യപ്പെട്ടത്.