ജീവനോടെ കത്തിക്കാൻ നോക്കി ഒടുവിൽ ജീവനോടെ കുഴുച്ചുമുടി പണിക്കൻകുടി സിന്ധു കൊലപാതകം പ്രതിയെ റിമാൻഡ് ചെയ്തു

കേസിൽ ബിനോയി മാത്രമാണ് പ്രതി പട്ടികയിൽ ഉള്ളത് .കൊലപാതകം താൻ ഒറ്റക്കാണ് ചെയ്തതെന്നും കൃത്യത്തിൽ മറ്റാർക്കും പങ്കില്ലെന്നു ബിനോയി മൊഴി നൽകിയിട്ടുണ്ട്

0

ഇടുക്കി / വെള്ളത്തൂവൽ | പണിക്കർ കുടിയിൽ വീട്ടമ്മയെ കൊല്ലപെടുത്തിയി അടുക്കളയിൽ കുഴിച്ചുമൂടിയ സംഭവത്തിൽ അറസ്റ്റിലായ പ്രതി ബിനോയിയെ റിമാൻഡ് ചെയ്തു .ഇന്നലെ രാത്രി വിഡിയോ കോൺഫ്രൻസ് വഴി അടിമാലി ഒന്നാം ക്‌ളാസ് മജിസ്‌ട്രേറ്റ് കോടതി മുൻപാകെ ഹാജരാക്കിയ പ്രതിയെ കോടതി പതിനാലു ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയായിരുന്നു .ആറാം തീയതി ഉച്ചയോടെയാണ് പിടികൂടിയത്. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമതിക്കുകയായിരുന്നു. തുടർന്ന് ഇന്നലെ സിന്ധുവിനെ കൊലപ്പെടുത്തിയ ബിനോയിയുടെ വീട്ടിൽ പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്തി. നാലര മണിക്കൂർ നീണ്ടു നിന്ന തെളിവെടുപ്പിന് ശേഷമാണ് പ്രതിയെ വീഡിയോ കോൺഫറൻസ് വഴി കോടതിയിൽ ഹാജരാക്കിയത്. ഇപ്പോൾ പീരുമേട് ജയിലിൽ കഴിയുന്ന പ്രതിയെ കസ്റ്റഡയിൽ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെട്ടു പോലീസ് ഇന്ന് വീണ്ടും കോടതിയിൽ കസ്റ്റഡി അപേക്ഷ സമർപ്പിക്കും .

ഇത് വരെയുള്ള ചോദ്യം ചെയ്യലിൽ കൊലപാതകത്തിന്റെ നിർണായക വിവരങ്ങൾ പ്രതി പോലീസിനോട് പറഞ്ഞിട്ടുണ്ട് . പ്രതി പറഞ്ഞ കുറ്റസമ്മത മൊഴിക്ക് അനുസരമായി തെളിവുകൾ ശേഖരിക്കുന്നതിനാണ് പ്രതിയെ കസ്റ്റഡിയിൽ വാങ്ങുന്നത് . കേസിൽ ബിനോയി മാത്രമാണ് പ്രതി പട്ടികയിൽ ഉള്ളത് .കൊലപാതകം താൻ ഒറ്റക്കാണ് ചെയ്തതെന്നും കൃത്യത്തിൽ മറ്റാർക്കും പങ്കില്ലെന്നു ബിനോയി മൊഴി നൽകിയിട്ടുണ്ട് .

പരസ്പരമുള്ള വിശ്വസം നഷ്ടപ്പെടുകയും സിന്ധു തന്നെ വഞ്ചിച്ചു കരുതിയ ബിനോയി സിന്ധുവിനെ കൊലപ്പെടുത്താൻ തീരുമാനിക്കുകയായിരുന്നു. ആഗസ്റ്റ് പതിനൊന്നിന് സിന്ധുവിനെ കൊലപ്പെടുത്തി കുഴിച്ചു മൂടുന്നത് .ആദ്യം സിന്ധുവിനെ ജീവനോടെ കത്തിക്കാൻ നോക്കി ഒടുവിൽ ജീവനോടെ കുഴുച്ചുമുടിയതയു ബിനോയി പോലീസിനോട് കുറ്റം സമ്മതിച്ചു.ഇടുക്കി ഡി. വൈ എസ് പി ഇമ്മാനുവൽ പോളിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടന്നുവരുന്നത് .

You might also like

-