ഹിന്ദുസ്ഥാനി സംഗീതജ്ഞൻ പത്മശ്രീ പണ്ഡിറ്റ് ജസ്‌രാജ് അന്തരിച്ചു
.ജീവിതത്തെ ഏറ്റവും സങ്കീർണ്ണമായ രാഗങ്ങളിലേക്ക് ആകർഷിക്കുകയും തന്റെ ശബ്ധ ഗംഭിരത്തിലൂടെ പ്രേക്ഷകരെ ആകർഷിക്കുകയും ചെയ്ത ക്ലാസിക്കൽ ഗായകൻ എട്ട് പതിറ്റാണ്ടിലേറെ സംഗീത ലോകത്തു മാറ്റി നിർത്താനാകാത്ത സന്ന്യധ്യമായിരുന്നു
ഇന്ത്യൻ ക്ലാസിക്കൽ മ്യൂസിക് ഡോയൻ പണ്ഡിറ്റ് ജസ്‌രാജ് ന്യൂജേഴ്‌സിയിലെ വീട്ടിൽ ഹൃദയാഘാതത്തെ തുടർന്ന് തിങ്കളാഴ്ച മരിച്ചുവെന്ന് മകൾ ദുർഗ ജസ്‌രാജ് പറഞ്ഞു. 90 വയസ്സായിരുന്നു.ഹിന്ദുസ്ഥാനി സംഗീതത്തെ ജനമനസിനോട് ചേര്‍ത്തുവച്ച ഇതിഹാസമായിരുന്നു പണ്ഡിറ്റ് ജസ്‌രാജ്. മേവാതി ഘരാനയുടെ ശൈലിവഴികളിലൂടെ അദ്ദേഹം വളര്‍ത്തിവലുതാക്കിയ നാദപ്രപഞ്ചം സംഗീതാസ്വാദകര്‍ക്ക് എന്നും മറക്കാനാവാത്ത അനുഭുതിയായി .പതിനാലാം വയസ്സില്‍ തുടങ്ങിയ സംഗീതസപര്യ അവസാനം വരെ തുടര്‍ന്നു അദ്ദേഹം. മകള്‍ ദുര്‍ഗ നൊപ്പം ന്യൂ ജഴ്സിയില്‍ കഴിയുന്ന വേളയിലും ഒണ്‍ലൈനിലൂടെ അദ്ദേഹം സംഗീതപാഠങ്ങള്‍ പകര്‍ന്നുനല്‍കിയിരുന്നു.ജീവിതത്തെ ഏറ്റവും സങ്കീർണ്ണമായ രാഗങ്ങളിലേക്ക് ആകർഷിക്കുകയും തന്റെ ശബ്ധ ഗംഭിരത്തിലൂടെ പ്രേക്ഷകരെ ആകർഷിക്കുകയും ചെയ്ത ക്ലാസിക്കൽ ഗായകൻ എട്ട് പതിറ്റാണ്ടിലേറെ സംഗീത ലോകത്തു മാറ്റി നിർത്താനാകാത്ത സന്ന്യധ്യമായിരുന്നു
ഹരിയാണയിലെ ഹിസാറില്‍ പിലി മണ്ഡോരി എന്ന കര്‍ഷക ഗ്രാമത്തില്‍ 1930 ജനുവരി 28 നാണ് ജസ്‌രാജിന്റെ ജനനം. അച്ഛന്‍ മോതിറാം സംഗീതജ്ഞനായിരുന്നു. പതിനാലാം വയസ്സില്‍ സംഗീതം പഠനം ആരംഭിച്ചു. ഗുരുവിനെത്തേടിയുള്ള യാത്ര അവസാനിച്ച് ഗുജറാത്തിലെ സാനന്ദില്‍ . മേതാതി ഘരാനയിലേക്ക്. ജയ്‌വന്ത് സിങ് വഗേല, ഗുലാം ഖാദിര്‍ ഖാന്‍ എന്നിവരോടൊപ്പം മേവാതി ഘരാനയുടെ ആഴങ്ങള്‍ അറിഞ്ഞു. ഖയാലുകള്‍ മേവാതി ശൈലിയില്‍ അവതരിപ്പിക്കുന്നതിനോടൊപ്പം ധുമ്രി സമ്പ്രദായംകൂടി അദ്ദേഹം സംക്രമിപ്പിച്ചു. ജുഗല്‍ബന്ദിയില്‍ ജസ്‌രംഗി എന്ന പുതിയ രീതിതന്നെ അദ്ദേഹം കൊണ്ടുവന്നു. സിനിമയ്ക്കുവേണ്ടിയും ജസ്‌രാജ് പാടി. 1966 ല്‍ ലഡ്കി സഹ്യാദ്രി കി എന്ന സിനിമയില്‍ വസന്ത് ദേശായി ആഹിര്‍ഭൈരവില്‍ ചിട്ടപ്പെടുത്തിയ ഗാനമായിരുന്നു ആദ്യത്തേത്
പിന്നീട് ഭീം സെന്‍ ജോഷിക്കൊപ്പം ബിര്‍ബല്‍ മൈ ബ്രദര്‍ എന്ന ചിത്രത്തിലും പാടി. അദ്ദേഹത്തിന്റെ ശിഷ്യപരമ്പരയില്‍ ഏറെ പ്രമുഖ ഗായരുണ്ട്. സപ്തര്‍ഷി ചക്രവര്‍ത്തി, സഞ്ജീവ് അഭയങ്കര്‍, വയലിനിസ്റ്റ് കലാ രാംനാഥ്, തൃപ്തി മുഖര്‍ജി, സുമന്‍ ഘോഷ്, ഗായിക അനുരാധാ , സാധനാ സര്‍ഗം എന്നിവരൊക്കെ അതില്‍ഉള്‍പ്പെടുന്നു. മലയാളിയായ രമേഷ് നാരായണനും പണ്ഡിറ്റ് ജസ്‌രാജിന്റെ നേര്‍ശിഷ്യനാണ്. രാജ്യം പത്മശ്രീയും പത്മഭൂഷണുമൊക്കെ നല്‍കി ആദരിച്ചിട്ടുണ്ട്.ഭാര്യ: മധുര, മകൻ ഷാരംഗ് ദേവ് പണ്ഡിറ്റ്, മകൾ ദുർഗ ജസ്രാജ് എന്നിവരാണ് സംഗീതജ്ഞർ.