മലങ്കര ഓര്‍ത്തഡോക്‌സ് സഭാ പ്രതിനിധികള്‍ തങ്ങളെ കണ്ടു മതവിഭാഗങ്ങള്‍ തമ്മില്‍ ഭിന്നതയുണ്ടാക്കാണ് ശ്രമിക്കുന്നു
പള്ളി തര്‍ക്കത്തിലെ യാഥാര്‍ത്ഥ്യം ധരിപ്പിക്കുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനമെന്ന് ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പൊലീത്ത പറഞ്ഞു. മതവിഭാഗങ്ങള്‍ തമ്മില്‍ ഭിന്നതയുണ്ടാക്കാനുള്ള രാഷ്ട്രീയ ശ്രമം നടക്കുന്നുവെന്നും സഭയുടെ വിമര്‍ശമുണ്ടായി.
മലപ്പുറം :തദ്ദേശ തിരഞ്ഞെടുപ്പില്‍ ക്രിസ്തീയ സഭകള്‍ യു.ഡി.എഫിനെ കയ്യൊഴിഞ്ഞുവെന്ന പ്രചാരണത്തിനിടെപാണക്കാട് അപ്രതീക്ഷിത സന്ദര്‍ശനം നടത്തി മലങ്കര ഓര്‍ത്തഡോക്‌സ് സഭാ പ്രതിനിധികള്‍. പള്ളി തര്‍ക്കത്തിലെ യാഥാര്‍ത്ഥ്യം ധരിപ്പിക്കുന്നതിന്റെ ഭാഗമായാണ് സന്ദര്‍ശനമെന്ന് ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പൊലീത്ത പറഞ്ഞു. മതവിഭാഗങ്ങള്‍ തമ്മില്‍ ഭിന്നതയുണ്ടാക്കാനുള്ള രാഷ്ട്രീയ ശ്രമം നടക്കുന്നുവെന്നും സഭയുടെ വിമര്‍ശമുണ്ടായി.തിരഞ്ഞെടുപ്പ് കാലത്ത് മതങ്ങള്‍ തമ്മില്‍ ഭിന്നതയുണ്ടാക്കാനുളള ശ്രമം അനുവദിക്കരുതെന്ന് ഒര്‍ത്തഡോക്സ് നേതൃത്വം വ്യക്തമാക്കി.
ഓര്‍ത്തഡോക്സ് സഭ മെത്രപ്പൊലീത്തമാരായ ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ്, ഡോ. യാക്കോബ് മാര്‍ ഐറനിയോസ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പാണക്കാടെത്തിയത്. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, പി.കെ. കുഞ്ഞാലിക്കുട്ടി, കെ.പി.എ മജീദ്, പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ എന്നിവര്‍ക്കൊപ്പം പ്രഭാതഭക്ഷണവും കഴിച്ചു. വിവിധ പളളികളുടമായി ബന്ധപ്പെട്ട തര്‍ക്കവിഷയത്തിലും നേതൃത്വത്തിന്റെ പിന്തുണ തേടി. മതവിഭാഗങ്ങളെ തമ്മിലടപ്പിക്കുന്ന നിലപാട് ശരിയല്ലെന്ന് ഒരു മുന്നണിയുടേയും പേരെടുത്ത് പറയാതെ വ്യക്തമാക്കി. പള്ളി തര്‍ക്ക വിഷയത്തില്‍ ഇതര സമുദായിക സംഘടനകളുടെ പിന്തുണ ഉറപ്പിക്കാനുളള നീക്കത്തിന്റെ ഭാഗമായാണ് സന്ദര്‍ശനമെന്നാണ് വിലയിരുത്തല്‍. പള്ളി തര്‍ക്കത്തിലെ യാഥാര്‍ത്ഥ്യം ധരിപ്പിക്കുന്നതിന്റെ ഭാഗമായാണ്സന്ദര്‍ശനമെന്നും രാഷ്ട്രീയ ചര്‍ച്ചകളല്ലന്നും ഗീവര്‍ഗീസ് മാര്‍ യൂലിയോസ് വ്യക്തമാക്കി.
മുസ്ലിം – ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് ഇടയില്‍ ഭിന്നത ഉണ്ടാക്കാനുള്ള രാഷ്ട്രീയ ശ്രമം നടക്കുന്നവെന്നും അദ്ദേഹം വിമര്‍ശിച്ചു. തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലെ സഭാ പ്രതിനിധികളുടെ സന്ദര്‍ശനത്തെ രാഷ്ട്രീയമായും വിലയിരുത്തപ്പെടുന്നുണ്ട്.