പമ്പാ സ്നാനം അനുവദിക്കില്ല. തീര്‍ത്ഥാടകാരുടെ എണ്ണം നിയന്ത്രിക്കും

വെർച്ച്വൽ ക്യൂ വഴി ബുക്ക് ചെയ്തവർക്ക് തീയതി മാറ്റി നൽകും. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ് പ്രകാരം അടുത്ത മൂന്ന് ദിവസം ശക്തമായ മഴക്ക് സാധ്യത ഉള്ളതിനാൽ അതീവ ജാഗ്രത തുടരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർത്ഥിച്ചു.

0

തിരുവനന്തപുരം | സംസ്ഥാനത്ത് തുടരുന്ന അതിശക്തമായ മഴയെ തുടർന്ന് ശബരിമല തീര്‍ത്ഥാടനത്തിന് നിയന്ത്രണം ഏർപ്പെടുത്തി. വരുന്ന നാല് ദിവസം ശബരിമലയിൽ എത്തുന്നവരുടെ എണ്ണം നിയന്ത്രിക്കും. പമ്പാ സ്നാനം അനുവദിക്കില്ല. സ്പോട്ട് ബുക്കിംഗ് നിർത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.

MULLAPERIYAR DAM

DATE : 14.11.2021
TIME : 07.00 pm

LEVEL. : 140.20 ft

DISCHARGE : 2250 cusecs @6.30 pm

INFLOW
Current : 5808 cusecs

Average : 3315 cusecs

വെർച്ച്വൽ ക്യൂ വഴി ബുക്ക് ചെയ്തവർക്ക് തീയതി മാറ്റി നൽകും. കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ മുന്നറിയിപ്പ് പ്രകാരം അടുത്ത മൂന്ന് ദിവസം ശക്തമായ മഴക്ക് സാധ്യത ഉള്ളതിനാൽ അതീവ ജാഗ്രത തുടരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അഭ്യർത്ഥിച്ചു.തീവ്ര മഴയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ആലോചിക്കാൻ വിളിച്ചുചേർത്ത ജില്ലാ കലക്ടർമാർ അടക്കമുള്ള ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.

അതേസമയം സംസ്ഥാനത്ത് കനത്ത മഴയെത്തുടര്‍ന്ന് സര്‍വകലാശാലകള്‍ പരീക്ഷകള്‍ മാറ്റി. മഹാത്മാ ഗാന്ധി സർവ്വകലാശാല തിങ്കളാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി പരീക്ഷാ കൺട്രോളർ അറിയിച്ചു. കേരള സർവകലാശാല തിങ്കളാഴ്ച ആരംഭിക്കാനിരുന്ന രണ്ടാം സെമസ്റ്റർ എംഎ, എംഎസ്‌സി, എംകോം, എംഎസ്ഡബ്ല്യു, എംസി. എംകോം, എംഎസ്ഡബ്ല്യു, എംസിജെ പരീക്ഷകൾ മാറ്റി. കേരള ആരോഗ്യ ശാസ്ത്ര സർവകലാശാലകളും തിങ്കളാഴ്ച നടത്താനിരുന്ന പരീക്ഷകള്‍ മാറ്റി. പുതുക്കിയ തീയതി സർവകലാശാലകള്‍ പിന്നീട് അറിയിക്കും. മഴ തുടരുന്ന സാഹചര്യത്തിൽ കൊല്ലം പത്തനം തിട്ട,ആലപ്പുഴ,കാസര്‍ഗോഡ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ജില്ലാ കലക്ടർമാര്‍ അവധി പ്രഖ്യാപിച്ചു.മഹാത്മാ ഗാന്ധി സർവ്വകലാശാല തിങ്കളാഴ്ച നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചതായി പരീക്ഷാ കൺട്രോളർ അറിയിച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും. തെക്കന്‍ കേരളത്തില്‍ ശക്തമായ മഴ മാറ്റമില്ലാതെ തുടരുകയാണ്.വിവിധ പ്രദേശങ്ങളിൽ ഉരുൾപൊട്ടലും മണ്ണിടിച്ചിലും വെള്ളപ്പൊക്കവുമുണ്ടായെങ്കിലും അത്യാഹിതങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല.

You might also like

-