പാലക്കാട് കോവിഡ് – 19 സ്ഥിരീകരിച്ച രോഗി ഇരുന്നൂറോളം പേരുമായി സമ്പര്‍ക്കം പുലര്‍ത്തിരം. റൂട്ട് മാപ്പും സമ്പര്‍ക്ക പട്ടികയും പുറത്തുവിട്ടു.

വീട്ടിനടുത്തുള്ള അണക്കപ്പറമ്പ് ഐഷ ജുമാ മസ്ജിദില്‍ ഭൂരിഭാഗം ദിവസവും നിസ്‌ക്കാരത്തിനു പോയി. പതിമൂന്നാം തീയ്യതിയും ഇരുപതാം തീയ്യതിയും കാരക്കുന്ന് ജമാഅത്ത് പള്ളിയിലെ ജുമുഅ നിസ്‌ക്കാരത്തില്‍ പങ്കെടുത്തു. രണ്ട് തവണം അറുപതിലേറെ പേര്‍ അവിടെ ഉണ്ടായിരുന്നു.

0

പാലക്കാട് :പാലക്കാട് കൊറോണ സ്‌തികരിച്ചയാളുടെ റൂട്ട് മാപ്പ് പുറത്തുവിട്ട  ആരോഗ്യ വകുപ്പ് ഉംറ കഴിഞ്ഞ് ഈ മാസം 13നാണ് കാരാകുറിശ്ശി സ്വദേശിയായ 51 കാരന്‍ കരിപ്പൂര്‍ വിമാനത്താവളം വഴി നാട്ടിലെത്തിയത്. 14 ദിവസം നിരീക്ഷണത്തില്‍ കഴിയാന്‍ ആരോഗ്യവകുപ്പ് ജീവനക്കാര്‍ നിര്‍ദേശം നല്‍കി. എന്നാല്‍ നിരീക്ഷണ കാലാവധി പൂര്‍ത്തിയാക്കാതെ ഇയാള്‍ 10 ദിവസവും നാട്ടില്‍ സജീവമായിരുന്നു. നാട്ടുകാരുടെ പരാതിയെ തുടര്‍ന്ന് ഇരുപത്തി മൂന്നാം തീയ്യതിയാണ് പോലീസ് ഇടപെട്ട് വീട്ടില്‍ ഇയാളെ നിര്‍ബന്ധിത നിരീക്ഷണത്തിലാക്കിയത്.
റൂട്ട് മാപ്പിന്റെ അടിസ്ഥാനത്തില്‍ 10 ദിവസത്തിനിടെ 200 ഓളം പേരുമായി സമ്പര്‍ക്കം പുലര്‍ത്തിയെന്നാണ് വ്യക്തമാവുന്നത്. ഇതില്‍ 9 പേര്‍ കുടുംബാംഗങ്ങളാണ്. വീട്ടില്‍ സന്ദര്‍ശകരെത്തിയിരുന്നു. വീട്ടിനടുത്തുള്ള അണക്കപ്പറമ്പ് ഐഷ ജുമാ മസ്ജിദില്‍ ഭൂരിഭാഗം ദിവസവും നിസ്‌ക്കാരത്തിനു പോയി. പതിമൂന്നാം തീയ്യതിയും ഇരുപതാം തീയ്യതിയും കാരക്കുന്ന് ജമാഅത്ത് പള്ളിയിലെ ജുമുഅ നിസ്‌ക്കാരത്തില്‍ പങ്കെടുത്തു. രണ്ട് തവണം അറുപതിലേറെ പേര്‍ അവിടെ ഉണ്ടായിരുന്നു.

മണ്ണാര്‍ക്കാട്ടെ പെട്രോള്‍ പമ്പ്, തയ്യല്‍ക്കട, പച്ചക്കറി കട, ജനത സ്റ്റോര്‍, വിയ്യക്കുറിശ്ശി പള്ളി, ദാറുസ്സലാം യത്തീംഖാന സന്ദര്‍ശന സ്ഥലങ്ങളുടെ പട്ടിക ഇങ്ങിനെ നീളുന്നു. ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണം രണ്ട് തവണ മണ്ണാര്‍ക്കാട് താലൂക്ക് ആശുപത്രിയിലും സഹകരണ ആശുപത്രിയിലും ചികിത്സ തേടി. ഇതിനിടെ ഇയാളുമായി നേരിട്ട് സമ്പര്‍ക്കമുള്ള കെഎസ്ആര്‍ടിസി കണ്ടക്ടറായ മകന്‍ മൂന്ന് ദിവസം ജോലി ചെയ്തിരുന്നു.

17ന് മണ്ണാര്‍ക്കാട് നിന്ന് കോയമ്പത്തൂരിലേക്കും 18ന് തിരുവനന്തപുരത്തേക്കും 19ന് തിരിച്ച് മണ്ണാര്‍ക്കാട്ടേക്കുമുള്ള സര്‍വ്വീസുകളിലാണ് ഇയാള്‍ ജോലി ചെയ്തത്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങളും ആരോഗ്യ വകുപ്പ് ശേഖരിക്കുന്നുണ്ട്.കോട്ടോപ്പാടം സ്വദേശിയുടെ റൂട്ട് മാപ്പും പുറത്തു വിട്ടു. സ്വയം നിരീക്ഷണത്തില്‍ പോയ ഇയാള്‍ രണ്ടു പേരുമായി മാത്രമാണ് സമ്പര്‍ക്കം പുലര്‍ത്തിയത്. ജില്ലയില്‍ മൂന്ന് കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഊര്‍ജിതമായ പ്രതിരോധ പ്രവര്‍ത്തനവുമായാണ് ആരോഗ്യവകുപ്പ് മുന്നോട്ട് പോവുന്നത്.അതേസമയം, പത്തനംതിട്ടയില്‍ വെെറസ് ബാധ സ്ഥിരീകരിച്ച രണ്ടു പേരുടെ റൂട്ട്മാപ്പ് അധികൃതര്‍ പുറത്തുവിട്ടു

You might also like

-