നിരീക്ഷണ കേന്ദ്രം ഒരുക്കുന്നതിൽ കൃത്യ വിലോപം കാട്ടിയ ഗ്രാമ പഞ്ചായത്ത് സെകട്ടറിയെ ചുമതലകളിൽനിന്നും ഒഴുവാക്കി
ദേവികുളം സബ് കളക്ടർ നിരന്തരം ആവശ്യപ്പെട്ടിട്ടും ഉത്തരവാദിത്തത്തിൽ നിന്നും ഒഴിഞ്ഞുമാറുകയും ആരോഗ്യ വകുപ്പ് ജീവനക്കാരെ അവഹേളിക്കുകയും ചെയ്ത ഗ്രാമ പഞ്ചായത്ത് സെകട്ടറി അമിതയെയാണ് തദ്ദേശ സ്വയഭരണ വകുപ്പ് ചുമതലകളിൽനിന്നുമാറ്റി ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത് പകരം ചുമതല തദേശ സ്വയഭരണ വകുപ്പ് ഓഡിറ്റ് വിഭാഗം ജൂനിയർ സൂപ്രണ്ട് സുരേഷ് മിത്രക്കാണ് .
മൂന്നാർ : തമിഴ് നാട്ടിലെ തിരുവണ്ണാമലൈ യിൽ നിന്നും എത്തിയ എട്ട് അംഗ കുടുംബത്തിന് നിരീക്ഷണ കേന്ദ്രം ഒരുക്കിനൽക്കുന്നതിൽ വീഴ്ചവരുത്തിയ പള്ളിവാസൽ ഗ്രാമപഞ്ചയാത്ത് സെകട്ടറിക്കെതിരെ വകുപ്പുതല നടപടി . ദേവികുളം സബ് കളക്ടർ നിരന്തരം ആവശ്യപ്പെട്ടിട്ടും ഉത്തരവാദിത്തത്തിൽ നിന്നും ഒഴിഞ്ഞുമാറുകയും ആരോഗ്യ വകുപ്പ് ജീവനക്കാരെ അവഹേളിക്കുകയും ചെയ്ത ഗ്രാമ പഞ്ചായത്ത് സെകട്ടറി അമിതയെയാണ് തദ്ദേശ സ്വയഭരണ വകുപ്പ് ചുമതലകളിൽനിന്നുമാറ്റി ഉത്തരവ് പുറപ്പെടുവിച്ചിട്ടുള്ളത് പകരം ചുമതല തദേശ സ്വയഭരണ വകുപ്പ് ഓഡിറ്റ് വിഭാഗം ജൂനിയർ സൂപ്രണ്ട് സുരേഷ് മിത്രക്കാണ് .
കഴിഞ്ഞ ദിവസ്സം വൈകിട്ട് അഞ്ചുമണിയോടെ കുമളി ചെക്ക് പോസ്റ്റ് വഴി പള്ളിവാസൽ എസ്റ്റേറ്റിലെ ജീവനക്കാരായ ഭാര്യയായും ഭർത്താവ് കുട്ടികളും ഇവരുടെ മാതാപിതാക്കളും അടങ്ങുന്ന സംഘത്തിന് നിരീക്ഷണകേന്ദ്ര മൊരുക്കണമെന്ന് ആരോഗ്യ വകുപ്പും സബ് കളക്ടറും ആവശ്യപ്പെട്ടിട്ടും നിരീക്ഷണ കേന്ദ്രം ഒരുക്കാതെ കൃത്യ വിലോപം കിട്ടിയതായി തെളിഞ്ഞതിനെ തുടർന്നാണ് നടപടി .
കേരളത്തിൽ ഏറ്റവും കൂടതൽ റിസോർട്ടുകളും ഹോം സ്റ്റേകളും ഉള്ള ഗ്രാമ പഞ്ചായത്തിൽ നാലുതുവരെ നിരീക്ഷണ കേന്ദ്രങ്ങൾ ഏറ്റെടുത്തിരുന്നില്ല നിരീക്ഷണ കേന്ദ്രങ്ങൾ ഒരുക്കാൻ കെട്ടിടം ഒരുക്കുന്നതിന് ഏപ്രിൽ മാസം ഇരുപത്തിനാലാം തിയതി സബ്കളക്ടർ യോഗം വിളിച്ചു ചേർക്കുകയും ഏറ്റെടുക്കേണ്ട കെട്ടിടങ്ങളുടെ ലിസ്റ്റ് ആവശ്യപ്പെടുകയും ചെയ്തിരുന്നു എന്നാൽ ഡിസാസ്റ്റർ മാനേജ്‌മെന്റ് നിയമപ്രകാരം കളക്ടർ വന്നു കെട്ടിടങ്ങൾ ഏറ്റടുക്കണമെന്നു പഞ്ചായത്ത് സെകട്ടറി സബ്കളക്ടറോട് പറഞ്ഞതായാണ് റവന്യൂ വകുപ്പിന്റെ പരാതി ആരോഗ്യ വകുപ്പ് ഇവർക്കെതിരെ പരാതി ഉന്നയിച്ചിട്ടുണ്ട്