പലിശക്കാരുടെ ഭീഷണിയെതുടർന്ന് പാലക്കാട് വീണ്ടും കർഷക ആത്മഹത്യ

എലവഞ്ചേരി കരിങ്കുളം സ്വദേശി ഏറാത്ത് വീട്ടിൽ കണ്ണൻകുട്ടിയാണ് മരിച്ചത്

0

പലിശക്കാരുടെ ഭീഷണിയെതുടർന്ന് പാലക്കാട് വീണ്ടും കർഷക ആത്മഹത്യ. എലവഞ്ചേരി കരിങ്കുളം സ്വദേശി ഏറാത്ത് വീട്ടിൽ കണ്ണൻകുട്ടിയാണ് മരിച്ചത്. 56 വയസ്സായിരുന്നു. വീടിന്‍റെ ഉമ്മറത്ത് ഇന്ന് പുലർച്ചെയാണ് ഇദ്ദേഹം തൂങ്ങി മരിച്ചത്.മരിച്ചതറിയാതെ പലിശ സംഘം ഇന്ന് രാവിലെയും കണ്ണൻകുട്ടിയുടെ വീട്ടിലെത്തി. ആറ് ലക്ഷം രൂപയാണ് കടം വാങ്ങിയിരുന്നത്. കൃഷി നടത്താനും മറ്റാവശ്യങ്ങൾക്കുമായി സ്വകാര്യ ധനമിടപാട് സ്ഥാപനങ്ങളിൽ നിന്നും വട്ടിപ്പലിശക്കാരിൽ നിന്നുമാണ് ഇദ്ദേഹം കടമെടുത്തത്.

ഇന്നലെയും നെന്മാറയിലെ കെ.ആർ എന്ന സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ നിന്നെത്തി ഭീഷണിപ്പെടുത്തി എന്ന് ബന്ധുക്കൾ പറയുന്നു. ഇന്ന് പുലര്‍ച്ചെയോടെയാണ് കണ്ണന്‍കുട്ടിയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹം പോസ്​റ്റ്​ മോർട്ടത്തിനായി പാലക്കാട് ജില്ല ആശുപത്രിയിലേക്ക് മാറ്റി

You might also like

-