പാലാ വിധി നാളെ അറിയാം ആദ്യ ഫല സൂചന രാവിലെ 8.30 ഓടെ

12 പഞ്ചായത്തും ഒരു മുനിസിപ്പാലിറ്റിയുമാണ് പാലയിലുളളത്. ആയതിനാല്‍ 13 ടേബിളുകള്‍ ഇതിനായി സജീകരിച്ചിട്ടുണ്ട്. ആദ്യം യു.ഡി.എഫിന്റെ ശക്തി കേന്ദ്രമായ രാമപുരം പഞ്ചായത്താണ് എണ്ണി തുടങ്ങുക. അവസാനം എല്‍.ഡി.എഫിന് മേല്‍കൈയുളള എലിക്കുളം പഞ്ചായത്തുമാണ് എണ്ണുന്നത്. ഉച്ചയോടെ ഫലം അറിയാന്‍ സാധിക്കും

0

പാലാ : കേരളാകോൺഗ്രസ് മാണിയുടെ തട്ടകമായ പാലായിൽ കെ എം മാണിയുടെ മരണശേഷം നടന്ന തെരെഞ്ഞെടുപ്പിൽ പാലയിലെ ജനങ്ങള്‍ ആർക്കൊപ്പം എന്നത് നാളെ അറിയാം. വോട്ടെണ്ണലിനായുള്ള ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായി. രാവിലെ 8.30 ഓടെ ആദ്യ ഫല സൂചന ലഭിച്ച് തുടങ്ങും.രാവിലെ എട്ട് മണിക്ക് പാലാ കാര്‍മല്‍ പബ്ലിക് സ്കൂള്‍ ഓഡിറ്റോറിയത്തിലാണ് വോട്ടെണ്ണല്‍ ആരംഭിക്കുക. ഇലക്ട്രോണിക് സംവിധാനത്തിലൂടെ അയയ്ക്കുന്ന പോസ്റ്റല്‍ ബാലറ്റുകളും സാധാരണ പോസ്റ്റല്‍ ബാലറ്റുകളുമാണ് ആദ്യം എണ്ണുന്നത്. തുടര്‍ന്ന് വോട്ടിംഗ് യന്ത്രങ്ങളിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങും. എട്ടരയോടെ ആദ്യ ലീഡ് അറിയാന്‍ സാധിക്കും.12 പഞ്ചായത്തും ഒരു മുനിസിപ്പാലിറ്റിയുമാണ് പാലയിലുളളത്. ആയതിനാല്‍ 13 ടേബിളുകള്‍ ഇതിനായി സജീകരിച്ചിട്ടുണ്ട്. ആദ്യം യു.ഡി.എഫിന്റെ ശക്തി കേന്ദ്രമായ രാമപുരം പഞ്ചായത്താണ് എണ്ണി തുടങ്ങുക. അവസാനം എല്‍.ഡി.എഫിന് മേല്‍കൈയുളള എലിക്കുളം പഞ്ചായത്തുമാണ് എണ്ണുന്നത്. ഉച്ചയോടെ ഫലം അറിയാന്‍ സാധിക്കും.

വോട്ടിംഗ് യന്ത്രങ്ങള്‍ കാര്‍മല്‍ പബ്ലിക് സ്കൂളിലെ സ്ട്രോംഗ് റൂമുകളിലേക്ക് മാറ്റുന്ന ജോലി തിങ്കളാഴ്ച്ച രാത്രി 11ന് പൂര്‍ത്തിയായി. പോളിംഗ് ബൂത്തുകളില്‍ വോട്ടര്‍മാര്‍ ഒപ്പിട്ടു നല്‍കുന്ന 17എ രജിസ്റ്ററും അനുബന്ധ രേഖകളും തെരഞ്ഞെടുപ്പിന്‍റെ പൊതു നിരീക്ഷക ഡോ. പൂര്‍ണിമ ചൗഹാന്‍ പരിശോധിച്ചു.കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ് വോട്ടെണ്ണല്‍ കേന്ദ്രം സജ്ജമാക്കിയിട്ടുളളത്. വോട്ടെണ്ണലിനായി നിയോഗിക്കപ്പെട്ട ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനവും പൂര്‍ത്തിയായിട്ടുണ്ട്. കന സുരക്ഷയും വോട്ടെണ്ണലിനായി ഒരുക്കിയിട്ടുണ്ട് അഞ്ചു പതിറ്റാണ്ടു കെ എം മാണി എം എൽ എ ആയിരുന്നു പാലായിൽ വലിയ അട്ടിമറി ഇടതു പക്ഷം പ്രതിഷിക്കുമ്പോൾ മണ്ഡലം മാണിയുടെ മരണത്തിനു ശേഷവും നിലനിർത്താൻ പ്രവത്തനങ്ങളാണന് യുഡി എഫ് നേതൃത്തം പ്രചാരണ രംഗത്ത് ആവിഷ്ക്കരിച്ചു നടപ്പാക്കിയത്

You might also like

-