“പാലായിൽ ഉടക്കി എൻ സി പി “എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ കേരളത്തിലേത്തും
പ്രഫുല്‍ പട്ടേലും പവാറിനൊപ്പം കേരളത്തിലെത്തും. പാലാനിയമ സഭ സീറ്റുമായിബന്ധപെട്ട എന്‍സിപി സംസ്ഥാന ഘടകത്തില്‍ തര്‍ക്കം രൂക്ഷമായ സാഹചര്യത്തിലാണ് സന്ദര്‍ശനം
തിരുവനന്തപുരം: എൻ സി പിയിൽ അധികാര തർക്കം നിലനിൽക്കെ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാര്‍ കേരളത്തിലേത്തും . രണ്ടാഴ്‍ചയ്ക്കുള്ളില്‍ പവാര്‍ കേരളത്തിലെത്തും. പ്രഫുല്‍ പട്ടേലും പവാറിനൊപ്പം കേരളത്തിലെത്തും. പാലാനിയമ സഭ സീറ്റുമായിബന്ധപെട്ട എന്‍സിപി സംസ്ഥാന ഘടകത്തില്‍ തര്‍ക്കം രൂക്ഷമായ സാഹചര്യത്തിലാണ് സന്ദര്‍ശനം. പാർട്ടിക്കുള്ളിലെ തർക്കത്തിൽ ശരദ് പവാർ ആർക്കൊപ്പമെന്നത് നിര്‍ണ്ണായകമാണ്. എ കെ ശശീന്ദ്രന് പിന്നാലെ ശരദ് പവാറിനെ കാണാനായി മാണി സി കാപ്പനും പീതാംബരൻ മാസ്റ്ററും സംസ്ഥാന നേതാക്കളെ ഒപ്പം കൂട്ടി ഇന്നലെ മുംബൈയില്‍ എത്തിയിരുന്നു.
ഈമാസത്തെ നിയമസഭാ സമ്മേളനത്തിന് ശേഷം ഇടതുമുന്നണി വിടാനാണ് എൻസിപിയുടെ നീക്കം. എന്നാല്‍ മുന്നണി വിടുന്നതിനെ ശശീന്ദ്രൻ പക്ഷം ശക്തമായി എതിർക്കുകയാണ്. പാലയുടെ പേരിൽ മുന്നണി വിട്ടാൽ മറ്റ് സീറ്റുകളുടെ കാര്യത്തിൽ സ്ഥിതി മോശമാവുമെന്നാണ് എ കെ ശശീന്ദ്രന്‍റെ നിലപാട്. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം കൂടി കാണിച്ച് എൽഡിഎഫ് ആണ് കൂടുതൽ സുരക്ഷിത ഇടമെന്നാണ് ശശീന്ദ്രന്‍ ശരദ് പവാറിനെ അറിയിച്ചത്.അതേസമയം എന്‍.സി.പിയുടെ സീറ്റ് വിട്ടുകൊടുത്ത് വിട്ടുവീഴ്ച്ച വേണ്ടെന്ന് ശരത് പവാര്‍ അറിയിച്ചതായി ടി.പി പീതാംബരന്‍. തങ്ങളുടെ വികാരം ശരത്പവാറിനെ ബോധ്യപ്പെടുത്താനായി. പാലാ സീറ്റ് വിട്ടുകൊടുക്കുന്ന പ്രശ്നമില്ലെന്നും എന്‍.സി.പി തന്നെ മത്സരിക്കുമെന്നും മാണി സി. കാപ്പന്‍ പറഞ്ഞു.