പാലാ ഉപതെരഞ്ഞെടുപ്പ്; നാമനിർദേശ പത്രിക പിൻവലിക്കുമെന്ന് ജോസഫ് കണ്ടത്തിൽ
പത്രിക ഇന്ന് തന്നെ പിൻവലിക്കാൻ ജോസഫ് കണ്ടത്തിലിന് പിജെ ജോസഫ് നിർദ്ദേശം നൽകിയിട്ടുണ്ട്.
പാലാ ഉപതെരഞ്ഞെടുപ്പിനായി സമർപ്പിച്ച നാമനിർദേശ പത്രിക പിൻവലിക്കുമെന്ന് ജോസഫ് കണ്ടത്തിൽ. പത്രിക ഇന്ന് തന്നെ പിൻവലിക്കാൻ ജോസഫ് കണ്ടത്തിലിന് പിജെ ജോസഫ് നിർദ്ദേശം നൽകിയിട്ടുണ്ട്. സൂക്ഷ്മ പരിശോധനയ്ക്ക് ശേഷം പത്രിക പിൻവലിക്കും.
നേരത്തെ രണ്ടില ചിഹ്നത്തിനായി ജോസ് ടോം വാദിച്ചാൽ എതിർക്കുമെന്ന് പറഞ്ഞ വിമതൻ ജോസഫ് കണ്ടത്തിൽ പിജെ ജോസഫ് നിർദേശിച്ചാൽ പത്രിക പിൻവലിക്കുമെന്ന് അറിയിച്ചിരുന്നു. ചിഹ്നം നിഷേധിക്കാൻ ഏതറ്റം വരെയും പോകുമെന്നും പറഞ്ഞിരുന്നു.
അതേസമയം, പാലായിൽ യുഡിഎഫ് നിയോജക മണ്ഡലം കൺവെൻഷൻ ഇന്ന് നടക്കും. വൈകിട്ട് മൂന്നിന് രമേശ് ചെന്നിത്തല കൺവെൻഷന് തുടക്കം കുറിക്കും.