പാകിസ്ഥാൻ ഡ്രോൺ ഇന്ത്യന്‍ സൈന്യം വെടിവെച്ച് വീഴ്ത്തി ആയുധങ്ങൾ കണ്ടെടുത്തു
ബിഎസ്എഫിന്‍റെ പതിവ് പട്രോളിംഗിനിടെയാണ് ഡ്രോണ്‍ ശ്രദ്ധയില്‍പ്പെട്ടത്. ഒമ്പതു തവണ വെടിയുതിര്‍ത്തതിന് ശേഷമാണ് സൈന്യത്തിന് ഡ്രോണിനെ വീഴ്‍ത്താനായത്. പ്രദേശത്ത് ഉന്നത ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിവരികയാണ്
ഡൽഹി ;പാകിസ്താന്‍ ഡ്രോൺ ഇന്ത്യന്‍ സൈന്യം വെടിവെച്ച് വീഴ്ത്തി. കശ്മീരിലെ കത്‍വാ മേഖലയിലാണ് ഡ്രോൺ വിമാനം തകർത്തത്. ഇന്ന് പുലര്‍ച്ചെ 5.10 ഓടെയാണ് പാക് ഡ്രോണ്‍ വെടിവെച്ച് വീഴ്ത്തിയത്.
ബിഎസ്എഫിന്‍റെ പതിവ് പട്രോളിംഗിനിടെയാണ് ഡ്രോണ്‍ ശ്രദ്ധയില്‍പ്പെട്ടത്. ഒമ്പതു തവണ വെടിയുതിര്‍ത്തതിന് ശേഷമാണ് സൈന്യത്തിന് ഡ്രോണിനെ വീഴ്‍ത്താനായത്. പ്രദേശത്ത് ഉന്നത ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിവരികയാണ്
“കണ്ടെടുത്ത ആയുധങ്ങൾ നോക്കുമ്പോൾ,ഡ്രോൺ പാകിസ്ഥാനിൽ നിന്ന് വന്നുവെന്നതിൽ സംശയമില്ല ഇതിന് ഉത്തരവാദികളായവർ പ്രധാന സംഭവം സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്ന് തോന്നുന്നു”. അതിർത്തി സുരക്ഷാ സേനയുടെ ഇൻസ്പെക്ടർ ജനറൽ എൻഎസ് ജാംവാൾ (ജമ്മു ഫ്രോണ്ടിയർ) പറഞ്ഞു ,പുലർച്ചെ 5: 10 ഓടെ കതുവയിലെ പൻസാറിൽ അതിർത്തിയിലാണ് സുരക്ഷാ സേന (ബിഎസ്എഫ്) ഉദ്യോഗസ്ഥർ പാകിസ്ഥാൻ ചാര ഡ്രോൺ വെടിവച്ചിട്ടത് . അതേസമയം ജമ്മു കശ്മീര്‍ ഉറി മേഖലയില്‍ പാകിസ്താന്‍ വെടിനിര്‍ത്തല്‍ ലംഘനത്തില്‍ രണ്ട് ഇന്ത്യന്‍ ഗ്രാമീണര്‍ക്ക് പരുക്ക്. നിയന്ത്രണ രേഖയില്‍ പെട്രോളിംഗ് നടത്തിയ സൈനികര്‍ക്ക് നേരെ പാക് സൈന്യം വെടിവെയ്ക്കുകയായിരുന്നുഉറി ജില്ലയിലെ ഹാജീപൂര്‍ സെക്ടറിലെ നാംബ്ലാ ഗ്രാമത്തിലേക്കാണ് പാക് സൈന്യം വെടി വെച്ചത്. വെടിവെയ്പ്പില്‍ 60 വയസ്സുകാരനും 20 വയസ്സുകാരനുമായ ഗ്രാമീണര്‍ക്കാണ് പരുക്കേ ത്. ബാരാമുള്ള പോലീസ് സൂപ്രണ്ട് അബ്ദുള്‍ ഖയൂമാണ് വിവരങ്ങള്‍ മാദ്ധ്യമങ്ങളോട് വ്യക്ത മാക്കിയത്. പരുക്കേറ്റ രണ്ടുപേരേയും വിദഗ്ധ ചികിത്സക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അതിര്‍ത്തിയിലെ അവസാന ഗ്രാമമായ നാംബ്ലാ ഏറ്റവും വലിയ ഗ്രാമം കൂടിയാണ്. കാശ്മീര്‍ അതിര്‍ത്തിയില്‍ ഈ ആഴ്ച നടക്കുന്ന രണ്ടാമത്തെ വെടിനിര്‍ത്തല്‍ ലംഘനമാണ് ഇത്.