പാകിസ്ഥാനിൽ തെരഞ്ഞെടുപ്പ് റാലികൾക്കിടെ സ്ഫോടനം; സ്ഥാനാർത്ഥികളടക്കം 128 പേർ കൊല്ലപ്പെട്ടു
ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു. ആവാമി പാർട്ടി യോഗത്തെ ലക്ഷ്യം വെച്ചായിരുന്നു ആക്രമണം
ഇസ്ലാമാബാദ്: പാകിസ്ഥാനിൽ തെരഞ്ഞെടുപ്പ് റാലികൾക്കിടെയുണ്ടായ ഇരട്ട സ്‍ഫോടനത്തിൽ സ്ഥാനാർത്ഥികളടക്കം 128 പേർ കൊല്ലപ്പെട്ടു. ബലൂചിസ്താന്‍, ഖൈബർ പഖ്തുൺഖ്വ പ്രവിശ്യകളിലാണ് സ്ഫോടനങ്ങളുണ്ടായത്. 200ഓളം പേർക്ക് പരുക്കേറ്റു
.ആക്രമണത്തിന്‍റെ ഉത്തരവാദിത്തം ഐഎസ് ഏറ്റെടുത്തു. ആവാമി പാർട്ടി യോഗത്തെ ലക്ഷ്യം വെച്ചായിരുന്നു ആക്രമണം. ബലൂചിസ്താന്‍ ആവാമി പാർട്ടി നേതാവ് നവാബ് സദാ സിറാജ് റൈസാനിയും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു.എംഎംഎ പാർട്ടിയുടെ നേതാവ് അക്രം ഖാന്‍ ദുറാനിയുടെ റാലിക്കിടെയാണ് രണ്ടാം സ്ഫോടനമുണ്ടായത്. ദുറാനി പരുക്കേൽക്കാതെ രക്ഷപെട്ടെങ്കിലും സ്ഫോടനത്തിൽ നിരവധി പേർ മരിച്ചു