സാമ്പത്തിക പ്രതിസന്ധി പാകിസ്ഥാന് ഐഎംഎഫില്‍ നിന്ന് നാല്‍പ്പത്തോരായിരം കോടി രൂപ വായ്പ
മൂന്ന് വര്‍ഷം കൊണ്ട് പല ഘട്ടങ്ങളിലായിട്ടാണ് പാകിസ്ഥാന് വായ്പാ തുക ലഭിക്കുക. എന്നാല്‍ ആദ്യ ഘട്ടത്തിലെ 6,852 കോടി എത്രയും പെട്ടെന്ന് ലഭ്യമാക്കുമെന്നും ഐ എം എഫ് അറിയിച്ചു.സുസ്ഥിര വളര്‍ച്ചയുടെ പാതയിലേക്ക് രാജ്യത്തെ തിരിച്ചെത്തിക്കുന്നതിനും പൗരമാരുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിനുമുള്ള പാകിസ്ഥാന്‍ സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് പിന്തുണയായിട്ടാണ് വായ്പ അനുവദിക്കുന്നതെന്ന്
ഇസ്ലാമബാദ് :കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന പാകിസ്ഥാന് ഐഎംഎഫ് നാല്‍പ്പത്തോരായിരം കോടി രൂപയുടെ വായ്പ അനുവദിച്ചു. മൂന്ന് വര്‍ഷം കൊണ്ട് പല ഘട്ടങ്ങളിലായിട്ടാണ് പാകിസ്ഥാന് വായ്പാ തുക ലഭിക്കുക. എന്നാല്‍ ആദ്യ ഘട്ടത്തിലെ 6,852 കോടി എത്രയും പെട്ടെന്ന് ലഭ്യമാക്കുമെന്നും ഐ എം എഫ് അറിയിച്ചു.
സുസ്ഥിര വളര്‍ച്ചയുടെ പാതയിലേക്ക് രാജ്യത്തെ തിരിച്ചെത്തിക്കുന്നതിനും പൗരമാരുടെ ജീവിതനിലവാരം ഉയര്‍ത്തുന്നതിനുമുള്ള പാകിസ്ഥാന്‍ സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് പിന്തുണയായിട്ടാണ് വായ്പ അനുവദിക്കുന്നതെന്ന് ഐഎംഎഫ് വക്താവ് ജെറി റൈസ് അറിയിച്ചു.
ആദ്യ ഘട്ടത്തിലെ 6,852 കോടി രൂപ ഏറ്റവും വേഗത്തില്‍ പാകിസ്താന് നല്‍കും. എന്നാല്‍ തുടര്‍ന്നുള്ള വായ്പാ തുകകള്‍ പദ്ധതി നടത്തിപ്പിന്റെ പുരോഗതി വിലയിരുത്തിയാവും അനുവദിക്കുക. കഴിഞ്ഞ മെയിലാണ് ഐഎംഎഫും പാകിസ്ഥാന്‍ സര്‍ക്കാരും വായ്പാ പദ്ധതി സംബന്ധിച്ച കരാറിലെത്തിയത്.കൂടുതല്‍ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ വേണ്ട സാഹചര്യത്തിലൂടെയാണ് രാജ്യം കടന്നുപോവുന്നതെന്ന് പാകിസ്ഥാന്‍ പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് അബ്ദുള്‍ ഹഫീഷ് ഷെയ്ക്ക് അറിയിച്ചു. കടുത്ത സാമ്പത്തിക അച്ചടക്കത്തിനും ഫലപ്രദമായ ഭരണനിര്‍വ്വഹണത്തിനുമായി സാധ്യമായതെല്ലാം ചെയ്യുമെന്നും ഷെയ്ക്ക് വ്യക്തമാക്കി. നേരത്തെ സൗദി അറേബ്യ,യുഎഇ, ചൈന എന്നീ രാജ്യങ്ങളും പാകിസ്ഥാന് സാമ്പത്തിക സഹായങ്ങള്‍ പ്രഖ്യാപിച്ചിരുന്നു.