പദ്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; എസ്.പി.ബിക്ക് പദ്മവിഭൂഷണ്‍, കെ.എസ് ചിത്രയ്ക്ക് പദ്മഭൂഷണ്‍

മലയാളിയുടെ പ്രിയഗായിക ഗായിക കെ.എസ്.ചിത്ര ഉള്‍പ്പെടെ 10 പേരാണ് ഇത്തവണ പദ്മഭൂഷണ്‍ പുരസ്‌കാരത്തിന് അര്‍ഹരായത്. തരുണ്‍ ഗൊഗോയ്(പബ്ലിക് അഫയേഴ്‌സ്)ക്കും രാം വിലാസ് പസ്വാനും(പബ്ലിക് അഫയേഴ്‌സ്) കാല്‍ബേ സാദിഖിനും കേശുഭായ് പട്ടേലിനും(പബ്ലിക് അഫയേഴ്‌സ്) മരണാനന്തര ബഹുമതിയായി പദ്മഭൂഷണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

0

ഡല്‍ഹി: പദ്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ജപ്പാന്‍ മുന്‍പ്രധാനമന്ത്രി ഷിന്‍സോ ആബെ(പബ്ലിക് അഫയേഴ്‌സ്), അന്തരിച്ച ഗായകന്‍ എസ്.പി. ബാലസുബ്രഹ്മണ്യം(കല) തുടങ്ങി ഏഴുപേര്‍ക്ക് പദ്മവിഭൂഷണ്‍.ഡോ. ബെല്ലെ മൊനാപ്പ ഹെഗ്‌ഡെ(മെഡിസിന്‍), നരീന്ദര്‍ സിങ് കപാനി(മരണാനന്തരം-സയന്‍സ് ആന്‍ഡ് എന്‍ജിനീയറിങ്), ബി.ബി. ലാല്‍(ആര്‍ക്കയോളജി), മൗലാന വഹിദുദ്ദീന്‍ ഖാന്‍(സ്പിരിച്വലിസം) എന്നിവരും പദ്മവിഭൂഷണ്‍ പുരസ്‌കാരത്തിന് അര്‍ഹരായി.

മലയാളിയുടെ പ്രിയഗായിക ഗായിക കെ.എസ്.ചിത്ര ഉള്‍പ്പെടെ 10 പേരാണ് ഇത്തവണ പദ്മഭൂഷണ്‍ പുരസ്‌കാരത്തിന് അര്‍ഹരായത്. തരുണ്‍ ഗൊഗോയ്(പബ്ലിക് അഫയേഴ്‌സ്)ക്കും രാം വിലാസ് പസ്വാനും(പബ്ലിക് അഫയേഴ്‌സ്) കാല്‍ബേ സാദിഖിനും കേശുഭായ് പട്ടേലിനും(പബ്ലിക് അഫയേഴ്‌സ്) മരണാനന്തര ബഹുമതിയായി പദ്മഭൂഷണ്‍ പ്രഖ്യാപിച്ചിട്ടുണ്ട്.ചന്ദ്രശേഖര്‍ കംബറ(ലിറ്ററേച്ചര്‍ ആന്‍ഡ് എജ്യുക്കേഷന്‍), സുമിത്ര മഹാജന്‍(പബ്ലിക് അഫയേഴ്‌സ്), നൃപേന്ദ്ര മിശ്ര(സിവില്‍ സര്‍വീസ്), രജനികാന്ത് ദേവിദാസ് ഷ്‌റോഫ്(ട്രേഡ് ആന്‍ഡ് ഇന്‍ഡസ്ട്രി), തര്‍ലോചന്‍ സിങ്(പബ്ലിക് അഫയേഴ്‌സ്) എന്നിവരാണ് പദ്മ ഭൂഷണ്‍ പുരസ്‌കാരത്തിന് അര്‍ഹരായ മറ്റുള്ളവര്‍.

കേരളത്തില്‍നിന്നു ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി, കായിക പരിശീലകന്‍ മാധവന്‍ നമ്പ്യാര്‍, ബാലന്‍ പൂതേരി, തോല്‍പാവക്കൂത്ത് കലാകാരന്‍ കെ.കെ. രാമചന്ദ്ര പുലവര്‍, ഡോക്ടര്‍ ധനഞ്ജയ് സുധാകര്‍ എന്നിവര്‍ പദ്മശ്രീ പുരസ്‌കാരത്തിന് അര്‍ഹരായി. 102 പേരാണ് ഇത്തവണ പദ്മ പുരസ്‌കാരത്തിന് അര്‍ഹരായത്.

ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ട ഐതീഹ്യങ്ങള്‍ ശേഖരിച്ച് പുസ്തകങ്ങളായി പ്രസിദ്ധീകരിച്ച, കാഴ്ചശക്തി ഇല്ലാത്ത വ്യക്തിയാണ് ബാലന്‍ പൂതേരി. മഹാരാഷ്ട്രയിലെ നാഗ്പുര്‍ സ്വദേശിയാണ് ഡി.എസ്. സുഖ്‌ദേവ്, 1980-ല്‍ വയനാട്ടിലെത്തിയ ഇദ്ദേഹം സിക്കിള്‍സെല്‍ അനീമിയ രോഗികളുള്‍പ്പടെയുള്ള ആദിവാസികളെ വര്‍ഷങ്ങളായി ചികിത്സിച്ചു വരികയാണ്.

മലയാളികളായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി, ഒ എം നമ്പ്യാര്‍, കെ കെ രാമചന്ദ്രപുലവര്‍, ബാലന്‍ പൂതേരി, ധനഞ്ജയ് ദിവാകര്‍ എന്നിവര്‍ക്ക് പദ്മശ്രീ ലഭിച്ചു. ആകെ 102 പേര്‍ക്കാണ് പദ്മശ്രീ പുരസ്കാരം നല്‍കിയത്.

പത്മവിഭൂഷണ്‍ നേടിയവർ

1. ഷിൻസോ ആബെ
2. എസ്.ബി.ബാലസുബ്രഹ്മണ്യം (മരണാനന്തരം)
3. ഡോ.ബെല്ലെ മോനാപ്പ ഹെഗ്ഡെ
4. നരിന്ദെർ സിങ് കാപാനി (മരണാനന്തരം)
5. മൗലാനാ വാഹിദുദ്ദിൻ ഖാൻ
6. ബി.ബി.ലാൽ
7. സുദർശൻ സാഹു

പത്മഭൂഷണ്‍ നേടിയവർ

1. കെ.എസ്. ചിത്ര
2. തരുൺ ഗൊഗോയി (മരണാനന്തരം)
3. ചന്ദ്രശേഖർ കാംബ്ര
4. സുമിത്ര മഹാജൻ
5. നിപേന്ദ്ര മിശ്ര
6. രാം വിലാസ് പാസ്വാൻ (മരണാനന്തരം)
7. കേശുബായ് പട്ടേൽ (മരണാനന്തരം)
8. കൽബെ സാദിഖ് (മരണാനന്തരം)
9. രജ്നികാന്ത് ദേവിദാസ് ഷ്രോഭ്
10. തർലോച്ചൻ സിങ്

You might also like

-