സ്വപനയെ അറിയാം അടുത്തബന്ധമില്ല, സ്വർണക്കടത്തുകാരിയെന്ന അറിയില്ലായിരുന്നു സ്പീക്കർ
യുഎഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥ എന്ന നിലയില്‍ സ്വപ്നയെ പരിചയമുണ്ട്. നയതന്ത്ര പ്രതിനിധിയ്ക്കുള്ള അംഗീകാരവും ബഹുമാനവും സ്വപ്നയ്ക്ക് നല്‍കി
തിരുവനന്തപുരം:സ്വപ്ന സുരേഷുമായി അടുത്ത ബന്ധമെന്ന ആരോപണം നിഷേധിച്ച് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണൻ. യുഎഇ കോണ്‍സുലേറ്റിലെ ഉദ്യോഗസ്ഥ എന്ന നിലയില്‍ സ്വപ്നയെ പരിചയമുണ്ട്. നയതന്ത്ര പ്രതിനിധിയ്ക്കുള്ള അംഗീകാരവും ബഹുമാനവും സ്വപ്നയ്ക്ക് നല്‍കി. കോണ്‍സുലേറ്റിന്റെ വലിയ കാറിലാണ് സ്വപ്ന എപ്പോഴും വരാറുള്ളത്. ലോകകേരളസഭയില്‍ സ്വപ്ന പങ്കെടുത്തിട്ടില്ല. ആരേയും പങ്കെടുപ്പിച്ചിട്ടുമില്ല. സര്‍ക്കാരിന്റെ എല്ലാ മേഖലകളിലും സ്വപ്ന ലെയ്സണിങ് നടത്തിയിരുന്നു. സ്വപ്ന സ്വര്‍ണക്കടത്തില്‍ ഉള്‍പ്പെടുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ല. സിബിഐ ഉള്‍പ്പെടെ എല്ലാ തരത്തിലുമുള്ള അന്വേഷണത്തേയും സ്വാഗതം ചെയ്യുന്നു. സ്വപ്നയുടെ ബന്ധുവിന്റെ കട ഉദ്ഘാടനം ചെയ്തതില്‍ അപാകമില്ലെന്നും സ്പീക്കർ പറഞ്ഞു.
അതേസമയം സ്വർണ്ണം കടത്തിയ കേസിലെ മുഖ്യ ആസൂത്രകയായ സ്വപ്ന സുരേഷ് കഴിഞ്ഞ ഒരു മാസമായി താമസിച്ചിരുന്നത് അമ്പലമുക്കിലെ ഫ്ലാറ്റിലാണ്.എവിടെ കസ്ടമസ് വീണ്ടും പരിശോധനനടത്തി ഈ ഫ്ലാറ്റ് കേന്ദ്രിച്ച് അന്വേഷണം ഊർജിതമാക്കാനാണ് കസ്റ്റംസ് തീരുമാനം.
ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങളും സ്വപ്നയെ സന്ദർശിച്ചവരുടെ വിവരങ്ങളടങ്ങിയ രജിസ്റ്ററും കസ്റ്റംസ് ശേഖരിച്ചു. സ്വപ്നയുടെ ഫ്ലാറ്റിന് സമീപത്ത് താമസിച്ചിരുന്നവരുടെ മൊഴികളും കസ്റ്റംസ് രേഖപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ ഒരു മാസത്തിനിടെ സ്വപ്നയെ സന്ദർശിച്ചവരുടെ വിവരങ്ങൾ ശേഖരിക്കുകയാണ് കസ്റ്റംസിന്റെ പ്രധാന ലക്ഷ്യം.