പി ജയരാജനെ തെരഞ്ഞെടുപ്പിന് മുമ്പ് വധിക്കു ഇന്‍റർനെറ്റ് കോളിലൂടെവധഭീഷണി
ഇന്‍റർനെറ്റ് കോളിലൂടെ വധിക്കുമെന്ന ഭീഷണി ജയരാജന്‍റെ ഫോണിലേക്ക് എത്തിയത്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടേമുക്കാലോടെയാണ് +72430537 എന്ന ഇന്റര്‍നെറ്റ് നമ്പറില്‍ നിന്ന് വധഭീഷണി എത്തിയത്.തെരഞ്ഞെടുപ്പിന് മുമ്പ് വധിക്കുമെന്നായിരുന്നു വിളിച്ചയാൾ പറഞ്ഞത്.
കോഴിക്കോട്: വടകരയിലെ ഇടതുമുന്നണി സ്ഥാനാർത്ഥി പി. ജയരാജന് ഫോണിലൂടെ വധഭീഷണിമുഴക്കിയതായി ആരോപിച്ച് പാർട്ടി പൊലീസിന് പരാതി നൽകി . കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുക്കുന്നതിനിടെയാണ് ഇന്‍റർനെറ്റ് കോളിലൂടെ വധിക്കുമെന്ന ഭീഷണി ജയരാജന്‍റെ ഫോണിലേക്ക് എത്തിയത്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ടേമുക്കാലോടെയാണ് +72430537 എന്ന ഇന്റര്‍നെറ്റ് നമ്പറില്‍ നിന്ന് വധഭീഷണി എത്തിയത്.തെരഞ്ഞെടുപ്പിന് മുമ്പ് വധിക്കുമെന്നായിരുന്നു വിളിച്ചയാൾ പറഞ്ഞത്.
ഭീക്ഷണിയേ തുടർന്ന് എൽ.ഡി.എഫ് തെരഞ്ഞെടുപ്പ് മണ്ഡലം കമ്മിറ്റി ജനറൽ കൺവീനർ എ.എൻ ഷംസീർ, വടകര റൂറൽ എസ്.പിക്ക് പരാതി നൽകി. ഇതിന്‍റെ അടിസ്ഥാനത്തിൽ കൊയിലാണ്ടി പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഫോൺ കോളിന്‍റെ വിശദാംശം സംബന്ധിച്ച് സൈബർ സെല്ലാണ് അന്വേഷിക്കുന്നത്.ഇക്കഴിഞ്ഞ വർഷം മാർച്ച് 18നും ജയരാജന് ഫോണിൽ വധഭീഷണി എത്തിയിരുന്നു.