തെരെഞ്ഞെടുപ്പിൽ കേരളാകോൺഗ്രസ്സിന്റെ മുഴുവൻ സീറ്റിലും മത്സരിക്കും പി ജെ ജോസഫ്
കുട്ടനാട്, കോതമംഗലം സീറ്റുകളിലാണ് ജോസഫ് വിഭാഗം മല്‍സരിച്ചത്. എന്നാല്‍ മല്‍സരിച്ച മറ്റ് സീറ്റുകളും ആവശ്യപ്പെടാനാണ് ജോസഫ് വിഭാഗത്തിന്‍റെ തീരുമാനം.
തൊടുപുഴ ;കേരളാ കോണ്‍ഗ്രസ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച സീറ്റുകളില്‍ മത്സരിക്കുമെന്ന് പിജെ ജോസഫ്. കേരളാ കോണ്‍ഗ്രസിന്‍റെ സീറ്റുകള്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടിട്ടില്ലെന്നും പി.ജെ ജോസഫ് പറഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ തൊടുപുഴ, കടുത്തുരുത്തി, കുട്ടനാട്, കോതമംഗലം സീറ്റുകളിലാണ് ജോസഫ് വിഭാഗം മല്‍സരിച്ചത്. എന്നാല്‍ മല്‍സരിച്ച മറ്റ് സീറ്റുകളും ആവശ്യപ്പെടാനാണ് ജോസഫ് വിഭാഗത്തിന്‍റെ തീരുമാനം. പാര്‍ട്ടി പേരും ചിഹ്നവും സംബന്ധിച്ച് കോടതയില്‍ നടക്കുന്ന വാദങ്ങളില്‍ അന്തിമ വിധി അനുകൂലമാകുമെന്നാണ് പി ജെ ജോസഫ് പ്രതീക്ഷിക്കുന്നത് . അതേസമയം പി ജെ ജോസഫിന്റെ സീറ്റ് മായി ബന്ധപ്പെട്ട അവകാശ വാദത്തോട് കോൺഗ്രസ്സും യു ഡി എഫിലെ മാറ്റുകഷികളും ഇതുവരെ പ്രതികരിച്ചിട്ടില്ല
അതേസമയം ജോസ് വിഭാഗത്തിന്‍റെ ഇടതുമുന്നണി പ്രവേശനത്തിന്‍റെ തീരുമാനം രണ്ട് ദിവസത്തിനകം ഉണ്ടാകും.കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം ഇടതുമുന്നണിയുടെ പടിവാതിലില്‍ നില്‍ക്കുമ്പോഴാണ് സീറ്റുകള്‍ സംബന്ധിച്ച് പിജെ ജോസഫ് നയം വ്യക്തമാക്കുന്നത്. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ മല്‍സരിച്ച 15 സീറ്റുകളിലും സ്ഥാനാര്‍ഥികളുണ്ടാകുമെന്നാണ് ജോസഫ് പറയുന്നത്. ഇതില്‍ കോണ്‍ഗ്രസിനോ മറ്റ് ഘടകകക്ഷികള്‍ക്കോ എതിര്‍പ്പില്ലെന്ന് പി.ജെ ജോസഫ് പറയുന്നു.