രാജ്യത്തെ ഓക്‌സിജന്‍ ക്ഷാമം , 12 അംഗ ദേശീയ ദൗത്യ സേന രൂപീകരിച്ച് സുപ്രിംകോടതി

മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാനും ടാസ്‌ക് ഫോഴ്‌സ് ബന്ധപ്പെട്ട അധികൃതര്‍ക്ക് നിര്‍ദേശം നല്‍കും. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, എംആര്‍ ഷാ എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ടാസ്‌ക് ഫോഴ്‌സിലെ എല്ലാ അംഗങ്ങളുമായും ജഡ്ജിമാര്‍ നേരിട്ട് സംസാരിച്ചു. ഡോ. ഭബതോഷ് ബിസ്വാസ്, ഡോ. നരേഷ് ത്രെഹാന്‍ എന്നിവരടങ്ങുന്നതാണ് ടാസ്‌ക് ഫോഴ്‌സ്. ക്യാബിനറ്റ് സെക്രട്ടറിയായിരിക്കും കണ്‍വീനര്‍. ഓക്‌സിജന്‍ പ്രതിസന്ധിയില്‍ നിര്‍ണായക ഇടപെടലാണ് സുപ്രീം കോടതി നടത്തിയത്.

0

ഡൽഹി :രാജ്യത്തെ ഓക്‌സിജന്‍ ക്ഷാമം നേരിടുന്നതിനായി 12 അംഗ ദേശീയ ദൗത്യ സേന രൂപീകരിച്ച് സുപ്രിംകോടതി. കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയാണ് ദൗത്യ സേനയുടെ കണ്‍വീനര്‍. ഗ്രാമപ്രദേശങ്ങളില്‍ അടക്കം അവശ്യ മരുന്നുകളുടെ ലഭ്യത, മാനവ വിഭവ ശേഷി എന്നിവ ഉറപ്പാക്കുന്നതില്‍ ദൗത്യ സേനയുടെ മേല്‍നോട്ടമുണ്ടാകും.

മരുന്നുകളുടെ ലഭ്യത ഉറപ്പാക്കാനും ടാസ്‌ക് ഫോഴ്‌സ് ബന്ധപ്പെട്ട അധികൃതര്‍ക്ക് നിര്‍ദേശം നല്‍കും. ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, എംആര്‍ ഷാ എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. ടാസ്‌ക് ഫോഴ്‌സിലെ എല്ലാ അംഗങ്ങളുമായും ജഡ്ജിമാര്‍ നേരിട്ട് സംസാരിച്ചു. ഡോ. ഭബതോഷ് ബിസ്വാസ്, ഡോ. നരേഷ് ത്രെഹാന്‍ എന്നിവരടങ്ങുന്നതാണ് ടാസ്‌ക് ഫോഴ്‌സ്. ക്യാബിനറ്റ് സെക്രട്ടറിയായിരിക്കും കണ്‍വീനര്‍. ഓക്‌സിജന്‍ പ്രതിസന്ധിയില്‍ നിര്‍ണായക ഇടപെടലാണ് സുപ്രീം കോടതി നടത്തിയത്.

പ്രതിസന്ധി പരിഹരിക്കുന്നതില്‍ കേന്ദ്രത്തിന് വീഴ്ച പറ്റിയെന്ന നിരന്തര വിമര്‍ശനങ്ങള്‍ക്കിടെയാണ് 12 അംഗ ദൗത്യസംഘത്തെ നിയോഗിച്ച് ഓക്‌സിജന്‍ വിതരണം കോടതി ഉറപ്പ് വരുത്തുന്നത്. സംസ്ഥാനങ്ങളിലേക്കുള്ള ഓക്‌സിജന്‍ വിതരണം ഇനി മുതല്‍ ദൗത്യ സംഘം കൂടി വിലയിരുത്തും. ലഭ്യത സംബന്ധിച്ച റിപ്പോര്‍ട്ടും നിര്‍ദ്ദേശങ്ങളും കേന്ദ്രത്തിനും സുപ്രീംകോടതിക്കും കൈമാറും. രോഗവ്യാപനം തീവ്രമാകുമ്പോള്‍ പ്രതിരോധ ഗവേഷണ കേന്ദ്രം വികസിപ്പിച്ച 2 ഡി ഓക്‌സി ഡി ഗ്ലൂക്കോസ് എന്ന മരുന്നിന് ഡ്രഗ്‌സ് കണ്‍ട്രോളര്‍ അടിയന്തര ഉപയോഗാനുമതി നല്‍കിയിരുന്നു

സംസ്ഥാനങ്ങളില്‍ ഓക്‌സിജന്‍ ഓഡിറ്റ് നടത്താനും ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. ഡല്‍ഹിയിലെ ഓക്‌സിജന്‍ ഓഡിറ്റിനായി എയിംസിലെ ഡോ. രണ്‍ദീപ് ഗുലേറിയ അടക്കം 3 വിദഗ്ധര്‍ ഉള്‍പ്പെടുന്ന സബ് ഗ്രൂപ്പ് രൂപീകരിക്കണം. ഡല്‍ഹിക്ക് പ്രതിദിനം 700 മെട്രിക് ടണ്‍ ഓക്‌സിജന്‍ നല്‍കണമെന്ന് സുപ്രിംകോടതി ആവര്‍ത്തിച്ചു.കൊവിഡ് കാലത്തെ പൊതുജന ആരോഗ്യത്തിനായി ശാസ്ത്രീയവും വൈദഗ്ധ്യവും ആയ അറിവ് ഉപയോഗിക്കുകയെന്ന യുക്തിയാണ് ദേശീയ ദൗത്യ സേന രൂപീകരിക്കുന്നതിന് പിന്നിലെന്ന് ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, എം ആര്‍ ഷാ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും ശാസ്ത്രീയവും ന്യായവുമായ അളവില്‍ ഓക്‌സിജന്‍ വിതരണം ചെയ്യുകയാണ് ദൗത്യ സേനയുടെ പ്രധാന ചുമതല.

രാജ്യത്തിന്റെ ഓക്‌സിജന്‍ ആവശ്യം വിലയിരുത്തി ശുപാര്‍ശകള്‍ തയാറാക്കണം. സംസ്ഥാനങ്ങളിലെ ഓക്‌സിജന്‍ ഓഡിറ്റിന് സൗകര്യം ചെയ്യണം. ഇതിനായി ദൗത്യ സേനയ്ക്ക് സബ് ഗ്രൂപ്പുകള്‍ രൂപീകരിക്കാമെന്നും സുപ്രിംകോടതി വ്യക്തമാക്കി.കേന്ദ്ര ക്യാബിനറ്റ് സെക്രട്ടറിയാണ് ദേശീയ ദൗത്യ സേനയുടെ കണ്‍വീനര്‍. ആരോഗ്യ മന്ത്രാലയം സെക്രട്ടറി എക്‌സ് ഒഫിഷ്യോ അംഗമായിരിക്കും. ആരോഗ്യ വിദഗ്ധരും മുതിര്‍ന്ന ഡോക്ടര്‍മാരും അടക്കമാണ് സമിതിയിലെ മറ്റ് അംഗങ്ങള്‍. ദൗത്യ സേന ഉടന്‍ ജോലി ആരംഭിക്കണം.

ഓക്‌സിജന്‍ വിതരണത്തിനായുള്ള മാനദണ്ഡങ്ങള്‍ ഒരാഴ്ചയ്ക്കകം തയാറാക്കണം. തുടക്കത്തില്‍ ആറ് മാസത്തേക്കാണ് ദൗത്യ സേനയുടെ കാലാവധി. ശുപാര്‍ശകള്‍ സമര്‍പ്പിക്കും വരെ ഓക്‌സിജന്‍ വിതരണവുമായി ബന്ധപ്പെട്ട സുപ്രിംകോടതിയുടെയും ഹൈക്കോടതികളുടെയും ഉത്തരവുകള്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കണമെന്നും ബെഞ്ച് നിര്‍ദേശം നല്‍കി.

You might also like

-