1179 സാമ്ബിളുകളില്‍ 889 സാമ്ബിളുകള്‍ നെഗറ്റീവ്, പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യമന്ത്രി
പരിശോധനയ്ക്കയച്ച 1179 സാമ്ബിളുകളില്‍ 889 സാമ്ബിളുകള്‍ നെഗറ്റീവ് ആണ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പുതിയ കൊറോണ പോസിറ്റീവ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി 3313 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇതില്‍ 3020 പേര്‍ വീടുകളിലും 293 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്.പരിശോധനയ്ക്കയച്ച 1179 സാമ്ബിളുകളില്‍ 889 സാമ്ബിളുകള്‍ നെഗറ്റീവ് ആണ്. ബാക്കിയുള്ളവയുടെ ഫലം ലഭിച്ചിട്ടില്ല. തിരുവനന്തപുരത്തും കോഴിക്കോടും സാമ്ബിള്‍ പരിശോധന തുടങ്ങിയെന്നും മന്ത്രി അറിയിച്ചു.
പബ്ലിക് ഹെല്‍ത്ത് ലാബ്. തൃശൂര്‍ മെഡിക്കല്‍ കോളേജ്, രാജീവ് ഗാന്ധി സെന്റര്‍ എന്നിവിടങ്ങളില്‍ സാമ്ബിള്‍ പരിശോധന നടത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്രത്തിന് അപേക്ഷ നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.മാസ്‌കുകള്‍ ഉപയോഗിക്കുന്നതിനെക്കുറിച്ച് നിരവധി ആശങ്കള്‍ ഉയരുന്നുണ്ട്. കേരളത്തിലെ എല്ലാവരും മാസ്‌ക് ഉപയോഗിക്കണമെന്നുള്ളത് പ്രായോഗികമായ, ശാസ്ത്രീയമായ കാര്യമല്ല. ടവ്വല്‍ ഉപയോഗം, കൈകള്‍ വൃത്തിയാക്കി സൂക്ഷിക്കുക തുടങ്ങിയ ശീലങ്ങള്‍ പിന്തുടരാന്‍ ജനങ്ങള്‍ തയ്യാറാവണം. ഹാന്‍ഡ് സാനിറ്റൈസര്‍ കൂടുതല്‍ ഉത്പാദിപ്പിക്കാനുള്ള ശ്രമങ്ങള്‍ സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ നടക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.