ഓട്ടിസമുള്ള മകനെ കനാലില്‍ തള്ളിയിട്ടു കൊലപ്പെടുത്തിയ മാതാവ് അറസ്റ്റില്‍
അപരിചതന്‍ കുട്ടിയെ കനാലില്‍നിന്നും രക്ഷപെടുത്തി മാതാവിനെ ഏല്‍പ്പിച്ചു. കുട്ടി കനാലില്‍ വീണതാണെന്നാണ് മാതാവ് അപരിചിതനോട് പറഞ്ഞത്. തുടര്‍ന്നു കുട്ടിയുമായി അവിടെനിന്നും മടങ്ങിയ മാതാവ് രാത്രി 8.30 നു സൗത്ത് വെസ്റ്റ് 62 സ്ട്രീറ്റിലുള്ള മറ്റൊരു കനാലില്‍ തള്ളിയിടുകയും അവിടെ വച്ചു കുട്ടി മരിക്കുകയുമായിരുന്നു.
മയാമി, ഫ്‌ളോറിഡ: സ്വന്തം മകനെ കനാലില്‍ തള്ളിയിട്ടു കൊലപ്പെടുത്തിയ കേസില്‍ മാതാവിനെ പോലീസ് അറസ്റ്റു ചെയ്തു. മേയ് 21നാണ് സംഭവം.ഒട്ടിസം ബാധിച്ച തന്‍റെ മകനെ ആരോ കാറില്‍ തട്ടിക്കൊണ്ടു പോയതായി മാതാവ് പട്രീഷ റിപ്‌ളെ പോലീസിനെ അറിയിച്ചു. ഉടന്‍തന്നെ ആംബര്‍ അലര്‍ട്ട് പ്രഖ്യാപിക്കുകയും പോലീസ് കുട്ടിയെ കണ്ടെത്തുന്നതിന് ഊര്‍ജിതമായി അന്വേഷണം ആരംഭിക്കുകയും ചെയ്തു.
തുടര്‍ന്നു നടന്ന അന്വേഷണത്തിനൊടുവില്‍ രാത്രി 7.30 നു അവന്യു ആന്‍ഡ് കെന്‍റല്‍ ഡ്രൈവിലുള്ള കനാലിലേക്ക് കുട്ടിയെ മാതാവ് തള്ളിയിടുന്ന വീഡിയോ ദൃശ്യങ്ങള്‍ ലഭിച്ചു. ഇതേ സമയം അവിടെ എത്തിയ അപരിചതന്‍ കുട്ടിയെ കനാലില്‍നിന്നും രക്ഷപെടുത്തി മാതാവിനെ ഏല്‍പ്പിച്ചു. കുട്ടി കനാലില്‍ വീണതാണെന്നാണ് മാതാവ് അപരിചിതനോട് പറഞ്ഞത്. തുടര്‍ന്നു കുട്ടിയുമായി അവിടെനിന്നും മടങ്ങിയ മാതാവ് രാത്രി 8.30 നു സൗത്ത് വെസ്റ്റ് 62 സ്ട്രീറ്റിലുള്ള മറ്റൊരു കനാലില്‍ തള്ളിയിടുകയും അവിടെ വച്ചു കുട്ടി മരിക്കുകയുമായിരുന്നു.
കുട്ടിയെ തട്ടിക്കൊണ്ടുപോയി എന്ന റിപ്പോര്‍ട്ടു ചെയ്തതിനുശേഷം മാതാവിന്‍റെ നീക്കത്തില്‍ സംശയം തോന്നിയ പോലീസ് തുടര്‍ന്നു നടത്തിയ അന്വേഷണത്തിലാണ് ക്രൂരമായ കൊലപാതകത്തിന്‍റെ ചുരുള്‍ അഴിയുന്നത്.മാതാവിനെതിരെ ഫസ്റ്റ് ഡിഗ്രി മര്‍ഡറിന് കേസെടുത്തതായി മയാമി സ്റ്റേറ്റ് അറ്റോര്‍ണി കാതറിന്‍ ഫെര്‍ണാണ്ടസ് പറഞ്ഞു. ജാമ്യം അനുവദിക്കാഞ്ഞതിനെതുടര്‍ന്നു ടര്‍ണര്‍ ഗില്‍ഫോര്‍ഡ് നൈറ്റ് കറക്ഷണല്‍ സെന്‍ററിലടച്ചു.