ദേശീയ തലത്തിൽ പ്രതിപക്ഷ പാർട്ടികൾ സംയുക്തമായി സമരം സംഘടിപ്പിക്കണം. യെച്ചൂരി

ഏക സിവിൽ കോഡിനെ തള്ളി സി പി എം രംഗത്ത്. ഏക സിവിൽ കോഡിലൂടെ തുല്യത ഉണ്ടാവില്ലെന്ന് അതുകൊണ്ടുതന്നെ ഏക സിവിൽ കോഡിനെ അംഗികരിക്കില്ലെന്നും.കെ പി സി സി അധ്യക്ഷൻ കെ സുധാകരന്‍റെ അറസ്റ്റിലും യെച്ചൂരി പ്രതികരിച്ചു

0

ഡൽഹി | പ്രതിപക്ഷ ഐക്യത്തിന് നിർദേശങ്ങൾ മുന്നോട്ട് വെച്ചതായി സിപിഐഎം പൊളിറ്റ് ബ്യൂറോ. ദേശീയ തലത്തിൽ പ്രതിപക്ഷ പാർട്ടികൾ സംയുക്തമായി സമരം സംഘടിപ്പിക്കണം. തമ്മിൽ സഹകരിച്ച് പ്രവർത്തിക്കണമെന്നാണ് തീരുമാനം. ഇക്കാര്യം പട്ന യോഗത്തിൽ നിർദേശിച്ചതായും സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അറിയിച്ചു. സമരങ്ങൾ എങ്ങനെ വേണമെന്നത് വരും യോഗങ്ങളിൽ തീരുമാനിക്കും. ഓരോ സംസ്ഥാനത്തും ഓരോ സാഹചര്യം ആണ്.പരസ്പരം സഹകരിക്കുന്നതിനെ കുറിച്ച് സംസ്ഥാനങ്ങളിൽ തീരുമാനം എടുക്കുണമന്ന് സിപിഐഎം ആവശ്യപ്പെട്ടുവെന്ന് യെച്ചൂരി പറഞ്ഞു. പ്രതിപക്ഷ ഐക്യത്തിന് മൂന്നു നിർദ്ദേശങ്ങൾ സിപിഐഎം മുന്നോട്ട് വെച്ചിട്ടുണ്ട്. ദേശീയ പ്രാധാന്യമുള്ള വിഷയങ്ങളിൽ രാജ്യവ്യാപക പ്രചാരണം നടത്തണം. പ്രതിഷേധങ്ങൾ സംയുക്തമായി സംഘടിപ്പിക്കണം. തിരഞ്ഞെടുപ്പ് സഹകരണം ചർച്ചകൾ സംസ്ഥാനതലത്തിൽ തുടങ്ങണം എന്നിവയാണ് ആ നിർദേശങ്ങൾ എന്ന് യെച്ചൂരി അറിയിച്ചു.
ഏക സിവിൽ കോഡിനെ തള്ളി സി പി എം രംഗത്ത്. ഏക സിവിൽ കോഡിലൂടെ തുല്യത ഉണ്ടാവില്ലെന്ന് അതുകൊണ്ടുതന്നെ ഏക സിവിൽ കോഡിനെ അംഗികരിക്കില്ലെന്നും.കെ പി സി സി അധ്യക്ഷൻ കെ സുധാകരന്‍റെ അറസ്റ്റിലും യെച്ചൂരി പ്രതികരിച്ചു. അറസ്റ്റ് രാഷ്ടീയവുമായി ബന്ധമുള്ളതല്ലെന്നാണ് യെച്ചൂരി അഭിപ്രായപ്പെട്ടത്. പൊലീസിന്‍റെ നടപടികളിൽ പാർട്ടി ഇടപെടാറില്ലെന്നും അദ്ദേഹം വിവരിച്ചു. മാധ്യമ വേട്ട സംബന്ധിച്ച ചോദ്യങ്ങളോട്, മാധ്യമങ്ങളെ അടിച്ചമർത്തുന്നത് സി പി എം നയമല്ലെന്നാണ് സീതാറാം യെച്ചൂരി അഭിപ്രായപ്പെട്ടത്. കേന്ദ്രത്തിന്‍റെ രീതിയല്ല സി പി എമ്മിന്‍റേതെന്നും എത്ര പ്രകോപനമുണ്ടാക്കിയാലും മാധ്യമങ്ങളെ അടിച്ചമർത്തുന്ന രീതി സി പി എമ്മിൽ ഇല്ലെന്നും അദ്ദേഹം വിവരിച്ചു.

പ്രധാനമന്ത്രിയുടെ അമേരിക്കൻ സന്ദർശന കാര്യത്തിലും സി പി എം ജനറൽ സെക്രട്ടറി അഭിപ്രായം രേഖപ്പെടുത്തി. ചൈനയെ ഒറ്റപ്പെടുത്താനാണ് അമേരിക്ക ഇന്ത്യയുമായി നയതന്ത്ര ബന്ധവും സൈനിക സഹകരണവും പുലർത്തുന്നതെന്നാണ് പി ബിയുടെ അഭിപ്രായമെന്ന് അദ്ദേഹം വ്യക്തമാക്കി. ഇന്ത്യയിലെ മനുഷ്യാവകാശ പ്രശ്നങ്ങൾ ബൈഡൻ സർക്കാർ ഉയർത്തിയില്ല എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

You might also like

-