മന്ത്രി വീണാ ജോർജിനെതിരെ കെഎസ്‌യുവിന്റെ ആക്രമണം,?പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ സുരക്ഷ വർധിപ്പിച്ചു

ആരോഗ്യമന്ത്രി കേരളത്തിൻ്റെ മുന്നിൽ പരിഹാസ്യ കഥാപാത്രമായി മാറി. കെഎസ്‌യു പ്രവർത്തകർ മന്ത്രിയുടെ അടുത്തു പോലും ചെന്നിട്ടില്ല. ആടിനെ പട്ടിയാക്കുന്ന പരിപാടിയാണ് നടക്കുന്നത്.

കണ്ണൂർ|പുതുയുഗ യാത്രാ വേദിയിൽ പ്രതിപക്ഷനേതാവ് വി ഡി സതീശന്റെ സുരക്ഷ വർധിപ്പിച്ചു. കണ്ണൂരിൽ ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ കെഎസ്‌യുവിന്റെ ആക്രമണം ഉണ്ടായ പശ്ചാത്തലത്തിലാണ് തീരുമാനം. ഇന്ന് വി ഡി സതീശൻ പര്യടനം നടത്തുന്ന ആലപ്പുഴ ജില്ലയിലെ പുതുയുഗ യാത്രാ വേദികളിലാണ്.ഇടത് സംഘടനകളുടെ പ്രതിഷേധസാധ്യത കണക്കിലെടുത്ത് നടപടി. ചേർത്തലയിലും വി ഡി സതീശൻ ഇന്നെത്തും. ഒപ്പം തന്നെ KPCC ആസ്ഥാനത്തും പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിക്കും സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്ആരോഗ്യമന്ത്രി വീണാ ജോർജിന് നേരെയുണ്ടായ ആക്രമണത്തിൽ ആരോപണപ്രത്യാരോപണങ്ങൾ തുടരുന്നു. സംഭവത്തിന് പിന്നാലെ മുഖ്യമന്ത്രി അടക്കം തെറ്റായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നു എന്നും സംസ്ഥാനത്ത് അക്രമ സംഭവങ്ങൾ അഴിച്ചുവിടുന്നു എന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. ആരോഗ്യ മന്ത്രിയാണ് പൊലീസിൻ്റെ അടുത്തേക്ക് ചെന്നത്. സ്പീക്കർ ഗൂഢാലോചനയുടെ ഭാഗമാകുകയും പഴയ എസ്എഫ്ഐക്കാരനായി മാറുകയും ചെയ്തു എന്നും സതീശൻ പറഞ്ഞു.

ആരോഗ്യമന്ത്രി കേരളത്തിൻ്റെ മുന്നിൽ പരിഹാസ്യ കഥാപാത്രമായി മാറി. കെഎസ്‌യു പ്രവർത്തകർ മന്ത്രിയുടെ അടുത്തു പോലും ചെന്നിട്ടില്ല. ആടിനെ പട്ടിയാക്കുന്ന പരിപാടിയാണ് നടക്കുന്നത്. പാർട്ടി സെക്രട്ടറി പച്ചക്കള്ളം പറയുന്നു. ആ പദവിയിലിരിക്കാൻ എം.വി. ഗോവിന്ദൻ യോഗ്യനല്ല. കലാപാഹ്വാനം നടത്തിയതിന് ഗോവിന്ദനെതിരെ കേസെടുക്കണമെന്നും സതീശൻ സതീശൻ ആവശ്യപ്പെട്ടു.

കെഎസ്‌യു പ്രവർത്തകർ മന്ത്രിയുടെ അടുത്ത് പോലും എത്തിയിട്ടില്ല. മന്ത്രിയാണ് ആക്രമിക്കാൻ ചെന്നതെന്ന് കെ. മുരളധീരൻ പറഞ്ഞു. മർദിക്കുന്ന ദൃശ്യങ്ങൾ ഉണ്ടെങ്കിൽ പുറത്ത് വിടണം. സംഭവത്തിന് പിന്നാലെ നാട്ടിലെങ്ങും കലാപം ഉണ്ടായി എന്നും മുരളധീരൻ ചൂണ്ടിക്കാട്ടി. സിപിഐഎമ്മിൻ്റെ പാർട്ടി ഓഫീസ് പോലെയാണ് പരിയാരം മെഡിക്കൽ കോളേജ്. മെഡിക്കൽ കോളേജിലേക്ക് മാറ്റിയത് തിരക്കഥയുടെ ഭാഗമാണ്. എങ്ങനെയാണ് പെട്ടെന്ന് കഴുത്തിന് പരിക്ക് പറ്റുന്നത്. മോണോ ആക്ടിങ് അവാർഡ് കിട്ടിയതിൻ്റെ തുടർച്ച ആയിരിക്കും ഇന്നലത്തെ സംഭവമെന്നും മുരളീധരൻ വ്യക്തമാക്കി.

വാർത്ത വായിക്കുന്നത് പോലെ അഭിനയിക്കാനും മന്ത്രി മിടുക്കിയാണ്. ഷംസീറിൻ്റെ തിരക്കഥയാണ് ഇന്നലെ ഉണ്ടായത്. ഡിവൈഎഫ്ഐ നിലയിലേക്ക് സ്പീക്കർ തരം താഴരുത് എന്നും മുരളീധരൻ പറഞ്ഞു. പുതുയുഗ യാത്രയെ തകർക്കാനാണ് ശ്രമമെങ്കിൽ അതേ നാണയത്തിൽ തിരിച്ചടിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.ആരോഗ്യമന്ത്രിക്ക് കെഎസ് യു പ്രവർത്തകരിൽ നിന്ന് കയ്യേറ്റം ഉണ്ടായിട്ടില്ലെന്ന് കെപിസിസി പ്രസിഡൻ്റ് സണ്ണി ജോസഫ് പറഞ്ഞു. കരിങ്കൊടി കാണിച്ചു എന്നത് യാഥാർഥ്യം ആണ്. അവരെ പൊലീസ് വളഞ്ഞിട്ട് പിടികൂടിയിട്ടുമുണ്ട്. മന്ത്രിയാണ് ഇങ്ങോട്ട് ആക്രോശിച്ചതെന്നും വാസ്തവ വിരുദ്ധമായ കാര്യം പറഞ്ഞ് അക്രമം അഴിച്ചു വിട്ടത് ആരോഗ്യ മന്ത്രിയാണ് എന്നും സണ്ണി ജോസഫ് വ്യക്തമാക്കി. എന്ത് പരിക്കാണെന്ന് മന്ത്രി കാണിക്കട്ടെ. എല്ലാ അന്വേഷണത്തോടും സഹകരിക്കും. വീണ ജോർജിൻ്റേത് അഭിനയം ആണോ എന്ന് ജനം വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു.

You might also like

-