വനിതാ മതിലിനെതിരെ വീണ്ടും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.
വനിതാ മതിലിനായി കേരളം മുഴുവന്‍ സി.പി.എമ്മിന്റെ ഭീഷണിയാണെന്ന് ചെന്നിത്തല വനിതാമതില്‍ ജനവിരുദ്ധമായി മാറിക്കൊണ്ടിരിക്കുകയാണ്.സര്‍ക്കാരില്‍ നിന്ന് ഒരു പൈസ പോലും ചെലവ് ചെയ്യില്ലെന്ന് പറഞ്ഞിട്ട് സര്‍ക്കാര്‍ സംവിധാനങ്ങളെല്ലാം ദുരുപയോഗം ചെയ്യുകയാണെന്നും ചെന്നിത്തല പറഞ്ഞു.
വനിതാ മതിലിനെതിരെ വീണ്ടും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല.വനിതാമതിലിനായി കേരളം മുഴുവന്‍ സി.പി.എമ്മിന്റെ ഭീഷണിയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മതിൽ പ്രശ്നമുന്നയിച്ച് ചെന്നിത്തല മുഖ്യമന്ത്രിയോട് 10 ചോദ്യങ്ങളുന്നയിച്ചു. അതിനിടയിൽ വനിതാ മതിലിനായ് സാങ്കേതിക സർവകലാശാലയുടെ പരീക്ഷ മാറ്റിയതും വിവാദമായി.
സര്‍ക്കാരില്‍ നിന്ന് ഒരു പൈസ പോലും ചെലവ് ചെയ്യില്ലെന്ന് പറഞ്ഞിട്ട് സര്‍ക്കാര്‍ സംവിധാനങ്ങളെല്ലാം ദുരുപയോഗം ചെയ്യുകയാണെന്നും ചെന്നിത്തല പറഞ്ഞു. ജനങ്ങളെ സാമുദായികമായി വേർതിരിക്കുന്നത് കമ്യൂണിസ്റ്റ് വർഗസമരത്തിനെതിരായ സ്വത്വ രാഷ്ട്രീയ സിദ്ധാന്തത്തിന്റെ അംഗീകാരമാണോ എന്നതടക്കം പത്ത് ചോദ്യങ്ങളാണ് മുഖ്യമന്ത്രിയോട് പ്രതിപക്ഷ നേതാവിനുള്ളത്.
ഒന്നാം തിയതി നടക്കേണ്ട 8 ബിരുദ ബിരുദാനന്തര പരീക്ഷകളാണ് സാങ്കേതിക സർവകലാശാല മാറ്റി വച്ചത്. 14 ാം തിയതിയിലേക്കാണ് പരീക്ഷ മാറ്റിയത്. അവധിയോ പണിമുടക്കുകളോ ഉണ്ടാകുമ്പോഴാണ് സാധാരണ പരീക്ഷ മാറ്റി വയ്ക്കാറ് ഒന്നാം തിയതി അത്തരമൊരു കാരണം ഉണ്ടായിട്ടില്ല. എന്നാൽ 8,9 തിയതികളിലെ പരീക്ഷയും മാറ്റിയെന്നും പരീക്ഷാ തിയതി മാറ്റിയത് വനിതാ മതിലിനു വേണ്ടിയല്ലെന്നുമാണ് സർവകലാശാലയുടെ വിശദീകരണം. വനിത മതിലിന് ആരെയും നിർബന്ധിക്കില്ലെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. കുടുംബശ്രീ അംഗങ്ങൾക്ക് വായ്പ നിഷേധിച്ചെന്ന ആരോപണം തെറ്റാണെന്നും തോമസ് ഐസക് വിശദീകരിച്ചു.