തെളിവിൻ്റെ ഒരു അംശം പോലുമില്ലാതെ തന്ത്രിയെ അറസ്റ്റ് ചെയ്തത് എന്തിനാണെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് പ്രതിപക്ഷനേതാവ്

സിപിഐഎം പ്രതിക്കൂട്ടിലായ സമയത്താണ് തന്ത്രിയെ അറസ്റ്റ് ചെയ്തത് എന്നും അദ്ദേഹം ആരോപിച്ചു. തന്ത്രിയുടെ അറസ്റ്റിനെ സംബന്ധിച്ച് മന്ത്രിമാർ പറയുന്നത് നുണകളാണെന്നും നിയമമന്ത്രി വരെ കോടതിയെ വിമർശിക്കുകയാണ് എന്നും സതീശൻ വിമർശിച്ചു

അടിമാലി ,ഇടുക്കി |തെളിവിൻ്റെ ഒരു അംശം പോലുമില്ലാതെ തന്ത്രിയെ അറസ്റ്റ് ചെയ്തത് എന്തിനാണെന്ന് സർക്കാർ വ്യക്തമാക്കണമെന്ന് പ്രതിപക്ഷനേതാവ്

ശബരിമല സ്വർണക്കൊള്ളയിൽ തന്ത്രി കണ്ഠരര് രാജീവരരെ സർക്കാർ വേട്ടയാടി. തെളിവിൻ്റെ ഒരു അംശം പോലുമില്ലാതെ തന്ത്രിയെ അറസ്റ്റ് ചെയ്തത് എന്തിനാണെന്ന് സർക്കാർ വ്യക്തമാക്കണമെന്നും ഒരു സാധാരണ പൗരന് വേണ്ട സംരക്ഷണം പോലും തന്ത്രിക്ക് കിട്ടിയില്ല എന്നും സതീശൻ വിമർശിച്ചു. സിപിഐഎം പ്രതിക്കൂട്ടിലായ സമയത്താണ് തന്ത്രിയെ അറസ്റ്റ് ചെയ്തത് എന്നും അദ്ദേഹം ആരോപിച്ചു. തന്ത്രിയുടെ അറസ്റ്റിനെ സംബന്ധിച്ച് മന്ത്രിമാർ പറയുന്നത് നുണകളാണെന്നും നിയമമന്ത്രി വരെ കോടതിയെ വിമർശിക്കുകയാണ് എന്നും സതീശൻ വിമർശിച്ചു.

സർക്കാർ ഉദ്യോഗസ്ഥരുടെ ഫോണിലേക്ക് മുഖ്യമന്ത്രിയുടെ സന്ദേശം എത്തുന്നതിനെയും സതീശൻ വിമർശിച്ചു. ഇത് ഡാറ്റ മോഷണമാണെന്നാണ് സതീശൻ ആരോപിച്ചത്. ജീവനക്കാരുടെ ഡാറ്റകൾ മോഷ്ടിച്ചതിൽ അന്വേഷണം വേണമെന്നും മുഖ്യമന്ത്രിയുടെ ഓഫീസാണ് ഡാറ്റ മോഷണത്തിന് പിന്നിലെന്നും സതീശൻ ആരോപിച്ചു

You might also like

-