മണിപ്പൂർ കലാപം സർവ്വ കക്ഷിയോഗത്തിൽ മുഖ്യമന്ത്രി ബീരേന്‍ സിങിന്റെ രാജിആവശ്യപ്പെട്ടു പ്രതിപക്ഷം
സംസ്ഥാനത്ത് മെയ് മൂന്നിന് ആരംഭിച്ച കുകി, മെയ്‌തേയ് വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിന് അമിത് ഷാ നേരിട്ടെത്തിയിട്ടും അയവുവരാത്ത സാഹചര്യത്തിലാണ് സര്‍വകക്ഷി യോഗം വിളിച്ചുചേര്‍ക്കുന്നത്. എന്നാല്‍ പ്രധാനമന്ത്രിയുടെ അഭാവത്തില്‍ വിളിച്ച യോഗത്തിനോട് പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് കടുത്ത വിയോജിപ്പുണ്ട്.
ഡൽഹി | വടക്കുകിഴക്കൻ സംസ്ഥാനമായ മണിപ്പൂരിലെ സ്ഥിതിഗതികൾ ചർച്ച ചെയ്യാൻ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ഇന്ന് സർവകക്ഷിയോഗത്തിൽ നിന്നും സി പി ഐ എം ജനറൽ സെക്ക്രട്ടറി സീതാറാം യെച്ചൂരി പങ്കെടുത്തില്ല . പാര്‍ലമെന്റ് കോംപ്ലക്‌സില്‍ നടക്കുന്ന യോഗത്തില്‍ മണിപ്പൂര്‍ മുഖ്യമന്ത്രി ബീരേന്‍ സിങിന്റെ രാജി ആവശ്യപ്പെ ട്ട് പ്രതിപക്ഷം .മുൻകൂട്ടി തീരുമാനിച്ച പരിപാടികൾ ഉള്ളതിനാലാണ് ശരദ് പവാർ യോഗത്തിൽ പങ്കെടുക്കാതിരുന്നതെന്ന് പാർട്ടി പ്രസ്താവനയിൽ പറഞ്ഞു. പവാറിന് പകരം എൻസിപി ജനറൽ സെക്രട്ടറി നരേന്ദ്ര വർമയും മണിപ്പൂർ എൻസിപി അധ്യക്ഷൻ സോറൻ ഇബോയ്മ സിംഗും യോഗത്തിൽ പങ്കെടുക്കും. മെയ് മൂന്നിന് മണിപ്പൂരിൽ ആരംഭിച്ച സംഘർഷം ഇപ്പോഴും അവസാനിച്ചിട്ടില്ല.
#WATCH | Union Home Minister Amit Shah chairs all-party meeting on the situation in Manipur in Delhi pic.twitter.com/NR0J79NtG6
— ANI (@ANI) June 24, 2023
സംസ്ഥാനത്ത് മെയ് മൂന്നിന് ആരംഭിച്ച കുകി, മെയ്‌തേയ് വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തിന് അമിത് ഷാ നേരിട്ടെത്തിയിട്ടും അയവുവരാത്ത സാഹചര്യത്തിലാണ് സര്‍വകക്ഷി യോഗം വിളിച്ചുചേര്‍ക്കുന്നത്. എന്നാല്‍ പ്രധാനമന്ത്രിയുടെ അഭാവത്തില്‍ വിളിച്ച യോഗത്തിനോട് പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് കടുത്ത വിയോജിപ്പുണ്ട്. വടക്കുകിഴക്കന്‍ സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കാനുള്ള ശ്രമത്തില്‍, അമിത് ഷാ നാല് ദിവസം സംസ്ഥാനത്ത് തുടര്‍ന്നിട്ടും വേണ്ട ഇടപെടല്‍ നടത്തിയില്ലെന്നാണ് പ്രതിപക്ഷ ആരോപണം. അന്‍പത് ദിവസങ്ങള്‍ പിന്നിട്ടിട്ടും അക്രമം അവസാനിപ്പിക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിക്കുന്നത്.
50ദിവസം മണിപ്പൂരില്‍ മൗനം പാലിച്ച പ്രധാനമന്ത്രിയാണ് സര്‍വകക്ഷി യോഗത്തിന്റെ അധ്യക്ഷനാകേണ്ടിയിരുന്നത് എന്നാണ് കോണ്‍ഗ്രസ് വിമര്‍ശനം. മണിപ്പൂരിലെ ജനതയെയാണ് ബിജെപി പരാജയപ്പെടുത്തിയതെന്നാണ് മുതിര്‍ന്ന നേതാവ് ജയ്‌റാം രമേശിന്റെ പ്രതികരണം. മണിപ്പൂര്‍ മുന്‍ മുഖ്യമന്ത്രി ഒക്രം ഇബോബി സിംഗാണ് കോണ്‍ഗ്രസിനെ പ്രതിനിധീകരിച്ച് യോഗത്തില്‍ പങ്കെടുക്കുന്നത്. മൂവായിരത്തിലധികം പേര്‍ക്ക് ഇതിനോടകം പരുക്കേല്‍ക്കുകയും 120ഓളം പേര്‍ മരിക്കുകയും ചെയ്ത മണിപ്പൂര്‍ കലാപം അവസാനിപ്പിക്കാന്‍ സര്‍വകക്ഷി യോഗത്തിന് ശേഷവും കേന്ദ്രത്തിന് കഴിഞ്ഞില്ലെങ്കില്‍ തിരിച്ചടിയാകും
മണിപ്പൂർ ഉപഭോക്തൃ-ഭക്ഷ്യകാര്യ മന്ത്രി എൽ.സുസീന്ദ്രോയുടെ ഗോഡൗണിനാണ് അക്രമികൾ തീയിട്ടത്. മന്ത്രിയുടെ വസതിക്ക് നേരെയും ആക്രമണശ്രമമുണ്ടായി. ആക്രമണത്തിൽ ഗോഡൗൺ പൂർണമായും കത്തിനശിച്ചതായി പൊലീസ് അറിയിച്ചു. എന്നാൽ വസതി ആക്രമിക്കാൻ ശ്രമിച്ചത് ഫലപ്രദമായി തടയാൻ സാധിച്ചെന്നും പൊലീസ് വ്യക്തമാക്കി. ജൂൺ 14നുണ്ടായ സംഘർഷത്തിൽ ഇത്തരത്തിൽ സംസ്ഥാന വനിതാ മന്ത്രിയായ നെംച കിപ്‌ജെന്റെ വസതി അക്രമികൾ തീയിട്ടിരുന്നു. കേന്ദ്രമന്ത്രി ആർ.കെ.രഞ്ജൻ സിങ്ങിന്റെ വസതിക്ക് നേരെയും ഇത്തരത്തിൽ ആക്രമണമുണ്ടായിരുന്നു.മണിപ്പൂർ സംഘർഷം ചർച്ച ചെയ്യാൻ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നേതൃത്വത്തിൽ ഇന്ന് സർവകക്ഷിയോഗം നടക്കാനിരിക്കെയാണ് മന്ത്രിയുടെ ഗോഡൗണിന് തീയിട്ട വാർത്ത പുറത്തുവരുന്നത്.