എണ്ണ ഉത്പാദന നിയന്ത്രണം ഈ വര്‍ഷാവസാനം വരെ തുടരും ,ഒപെക് ആഗോള വിപണിയില്‍ എണ്ണ വില വര്‍ധിച്ചു

എണ്ണ ഉത്പാദന നിയന്ത്രണം ഈ വര്‍ഷാവസാനം വരെ തുടരാന്‍ ജിദ്ദയില്‍ ചേര്‍ന്ന ഒപെക് രാജ്യങ്ങളുടെ യോഗത്തില്‍ ധാരണ. ഇതിന് പിന്നാലെ ആഗോള വിപണിയില്‍ എണ്ണ വില വര്‍ധിച്ചു.

0

ജിദ്ദ :ഇറാനെതിരെ അമേരിക്കയുടെ പടനീക്കം ആരംഭിച്ചിരിക്കെ എണ്ണ ഉത്പാദന നിയന്ത്രണം ഈ വര്‍ഷാവസാനം വരെ തുടരാന്‍ ജിദ്ദയില്‍ ചേര്‍ന്ന ഒപെക് രാജ്യങ്ങളുടെ യോഗത്തില്‍ ധാരണ. ഇതിന് പിന്നാലെ ആഗോള വിപണിയില്‍ എണ്ണ വില വര്‍ധിച്ചു. എണ്ണ വിപണി അസ്ഥിരമായി തുടരുന്നതായി യോഗം വിലയിരുത്തി. ഇതിന് പിന്നാലെ ആഗോള വിപണിയില്‍ എണ്ണ വില 1.3 ശതമാനം വര്‍ധിച്ച് ബാരലിന് വീണ്ടും 73 ഡോളര്‍ പിന്നിട്ടു.റഷ്യയടക്കമുള്ള രാജ്യങ്ങളും നീക്കത്തിന് പിന്തുണ നല്‍കും. വിപണിയിലേക്ക് എണ്ണ കൂട്ടേണ്ട അനിവാര്യ സാഹചര്യമുണ്ടായാല്‍ മാത്രം വിതരണം കൂട്ടിയാല്‍ മതിയെന്നാണ് ഒപെകിലെ ധാരണ.

You might also like

-