ഉമ്മന്‍ചാണ്ടിയുടെ ചികിത്സാ പുരോഗതി മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തണം സഹോദരന്‍ അലക്‌സ് ചാണ്ടി.

ബാംഗ്ലൂര്‍ എച്ച് സി ജി ആശുപത്രിയുമായി സര്‍ക്കാര്‍ മെഡിക്കല്‍ ബോര്‍ഡ് ബന്ധപ്പെടണം എന്ന് അലക്‌സ് ആവശ്യപ്പെട്ടു. അടുത്ത ബന്ധുക്കളുടെ നിലപാടുകള്‍ കാരണം ഉമ്മന്‍ചാണ്ടിക്ക് ശാസ്ത്രീയവും പര്യാപ്തവുമായ ചികിത്സ കിട്ടുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു.

0

കോട്ടയം| മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻചാണ്ടിയുടെ ചികിത്സയുമായി ബന്ധപ്പെട്ട് വീണ്ടും സർക്കാരിനെ സമീപിച്ച് സഹോദരൻ അലക്സ് വി ചാണ്ടി. ഉമ്മൻചാണ്ടിയുടെ ചികിത്സാ പുരോഗതി സർക്കാർ രൂപീകരിച്ച മെഡിക്കൽ ബോർഡ് വിലയിരുത്തണമെന്നാണ് ആവശ്യം. ബാംഗ്ലൂര്‍ എച്ച് സി ജി ആശുപത്രിയുമായി സര്‍ക്കാര്‍ മെഡിക്കല്‍ ബോര്‍ഡ് ബന്ധപ്പെടണം എന്ന് അലക്‌സ് ആവശ്യപ്പെട്ടു. അടുത്ത ബന്ധുക്കളുടെ നിലപാടുകള്‍ കാരണം ഉമ്മന്‍ചാണ്ടിക്ക് ശാസ്ത്രീയവും പര്യാപ്തവുമായ ചികിത്സ കിട്ടുന്നില്ലെന്ന് അദ്ദേഹം ആരോപിച്ചു.അര്‍ബുദ രോഗബാധിതനാണ് ഉമ്മന്‍ചാണ്ടി. ഉമ്മന്‍ചാണ്ടിക്ക് കുടുംബം കൃത്യമായ ചികിത്സ നല്‍കുന്നില്ലെന്ന് വിവാദമുയര്‍ന്നിരുന്നു. ഫെബ്രുവരി 12നാണ് വിദഗ്ധ ചികിത്സക്കായി ഉമ്മന്‍ചാണ്ടി ബെംഗളുരുവിലേക്ക് പോയത്.

You might also like

-