നേതൃ മാറ്റത്തിൽ ഹൈകമന്റിനെ അതൃപ്തി അറിയിച്ചു ഉമ്മൻ ചാണ്ടി
ഹൈക്കമാന്‍ഡ് തീരുമാനങ്ങള്‍ നടപ്പാക്കിയ രീതിയില്‍ ചില പ്രശ്നങ്ങളുണ്ടെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. അത് ഹൈക്കമാന്‍ഡിന്റെ അധികാരമാണ്. തീരുമാനങ്ങള്‍ എല്ലാം അംഗീകരിക്കും
ഡൽഹി :കോണ്‍ഗ്രസിലെ നേതൃമാറ്റരീതിയില്‍ രാഹുലിനെ എതിര്‍പ്പറിയിച്ച് ഉമ്മന്‍ചാണ്ടി. കേരളത്തിൽ ഹൈക്കമാന്‍ഡ് എടുത്ത തീരുമാനങ്ങളിലെ അതൃപ്തി നിലനിൽക്കെയാണ് ഉമ്മന്‍ചാണ്ടി രാഹുല്‍ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയത്.ഹൈക്കമാന്‍ഡ് തീരുമാനങ്ങള്‍ നടപ്പാക്കിയ രീതിയില്‍ ചില പ്രശ്നങ്ങളുണ്ടെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. അത് ഹൈക്കമാന്‍ഡിന്റെ അധികാരമാണ്. തീരുമാനങ്ങള്‍ എല്ലാം അംഗീകരിക്കും. തിരഞ്ഞെടുപ്പ് തോല്‍വിയടക്കം ചര്‍ച്ചയായെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. നേതൃമാറ്റം നല്ല രീതിയിൽ നടപ്പാക്കാമായിരുന്നു. ഹൈക്കമാൻഡ് എടുക്കുന്ന ഏത് തീരുമാനവും അംഗീകരിക്കും. രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയിൽ പൂർണ്ണ തൃപ്തി യുണ്ടെന്നും ഉമ്മൻചാണ്ടി പറഞ്ഞു.
എ.ഐ.സി.സി ജനറൽ സെക്രട്ടറി പദം രാജിവെക്കുമെന്ന വാർത്തകൾ അദ്ദേഹം നിഷേധിച്ചു. പാർട്ടിയിൽ സമ്പൂർണ്ണ അഴിച്ചു പണിയുണ്ടാകുമോയെന്ന ചോദ്യത്തിന് അക്കാര്യത്തിൽ ചർച്ച ചെയ്ത് തീരുമാനമെടുക്കുമെന്നായിരുന്നു ഉമ്മൻചാണ്ടിയുടെ മറുപടി.കോൺഗ്രസിലെ നേതൃമാറ്റത്തിൽ ഉമ്മൻചാണ്ടിക്ക് അതൃപ്തിയുണ്ടെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. തുടർന്ന് ഉമ്മൻചാണ്ടിയേ കോൺഗ്രസ് ദേശീയ നേതൃത്വം ഡൽഹിയിലേക്ക് വിളിച്ചു വരുത്തി ചർച്ച നടത്തുകയായിരുന്നു.