ഓൺ ലൈൻ ട്യൂട്ടറിങ് ആരംഭിച്ച് ഇന്ത്യൻ വിദ്യാർത്ഥിനി റെഡ്ഡി മാതൃകയാകുന്നു
കോവിഡ് 19 അമേരിക്കയിലെ 50 മില്യൻ വിദ്യാർത്ഥികളുടെ പഠനത്തെ സാരമായി ബാധിച്ചപ്പോൾ, അവരെ സഹായിക്കുന്നതിനു മിടുക്കരായ വിദ്യാർത്ഥികളെ സംഘടിപ്പിച്ച് സൗജന്യ ഓൺലൈൻ ട്യൂട്ടറിംങ് ആരംഭിച്ചു മാതൃകയാവുകയാണ് സതേൺ കാലിഫോർണിയയിൽ നിന്നുള്ള ഇന്ത്യൻ അമേരിക്കൻ വിദ്യാർത്ഥിനി ഷ്റീ റെഡ്ഡി.
കലിഫോർണിയ: കോവിഡ് 19 അമേരിക്കയിലെ 50 മില്യൻ വിദ്യാർത്ഥികളുടെ പഠനത്തെ സാരമായി ബാധിച്ചപ്പോൾ, അവരെ സഹായിക്കുന്നതിനു മിടുക്കരായ വിദ്യാർത്ഥികളെ സംഘടിപ്പിച്ച് സൗജന്യ ഓൺലൈൻ ട്യൂട്ടറിംങ് ആരംഭിച്ചു മാതൃകയാവുകയാണ് സതേൺ കാലിഫോർണിയയിൽ നിന്നുള്ള ഇന്ത്യൻ അമേരിക്കൻ വിദ്യാർത്ഥിനി ഷ്റീ റെഡ്ഡി.
ഓൺലൈൻ ട്യൂട്ടറിംങ് അധ്യാപകർക്ക് മുഴുവൻ സമയവും കേന്ദ്രീകരിക്കുന്നതിനും എല്ലാ വിദ്യാർത്ഥികൾക്കും ആവശ്യമായ സൗകര്യങ്ങൾ ചെയ്തു കൊടുക്കുന്നതിനു സാധ്യമല്ല എന്നു ബോധ്യപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ, വിവിധ വിഷയങ്ങളിൽ സമർത്ഥരായ വിദ്യാർത്ഥികളെ വാളണ്ടിയർമാരായി സംഘടിപ്പിച്ചു ഇങ്ങനെയൊരു സൗകര്യം ഏർപ്പെടുത്തിയതെന്ന് റെഡ്ഡി പറയുന്നു.
ഒന്നു മുതൽ 12 വരെയുള്ള ഗ്രേഡുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ഇതിന്റെ സൗകര്യം ലഭ്യമാക്കിയിട്ടുണ്ട്. സൂം കോളിലൂടെ വിദ്യാർത്ഥികൾക്ക് ഇവരുമായി ബന്ധപ്പെടാവുന്നതാണ്.45 മിനിട്ട് സമയമാണ് ഓരോ സെഷനും അനുവദിച്ചിരിക്കുന്നത്.
കോവിഡ് 19 വിദ്യാഭ്യാസത്തിന് തടസം സൃഷ്ടിച്ചപ്പോൾ അവരെ സഹായിക്കുന്നത് തങ്ങളുടെ ഒരു ദൗത്യമായി ഏറ്റെടുക്കുന്നുവെന്ന് റെഡ്ഡി പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. ഫേസ്ബുക്കിലൂടെയും ഇൻസ്റ്റാഗ്രാമിലൂടെയും പഠന സൗകര്യങ്ങൾ ലഭിക്കുമെന്നും ഇവർ അറിയിച്ചിട്ടുണ്ട്.
WEB.gotutions.org.