മുംബൈ ഹൈയില്‍ ഒഎന്‍ജിസി ബാര്‍ജുകള്‍ ചുഴലിക്കാറ്റില്‍ പെട്ട് മുങ്ങി നിരവധി പേരെ കാണാതായി

പര്യവേഷണ, നിര്‍മാണ ആവശ്യങ്ങള്‍ക്കുള്ള ബാര്‍ജുകളാണ് ഒഴുക്കില്‍പെട്ടത്. ബാര്‍ജ് പി 305ല്‍ നിന്ന് രാവിലെ ആറുമണിവരെ 146 പേരെ രക്ഷിച്ചതായി നാവികസേന.

0

മുംബൈ :മുംബൈ ഹൈയില്‍ ഒഎന്‍ജിസി ബാര്‍ജുകള്‍ ചുഴലിക്കാറ്റില്‍ പെട്ട് മുങ്ങി. മൂന്നു ബാര്‍ജുകളിലായി നാനൂറിലേറെപ്പേരുണ്ടായിരുന്നു. 146 പേരെ രക്ഷിച്ചതായി നാവികസേന അറിയിച്ചു. പര്യവേഷണ, നിര്‍മാണ ആവശ്യങ്ങള്‍ക്കുള്ള ബാര്‍ജുകളാണ് ഒഴുക്കില്‍പെട്ടത്. ബാര്‍ജ് പി 305ല്‍ നിന്ന് രാവിലെ ആറുമണിവരെ 146 പേരെ രക്ഷിച്ചതായി നാവികസേന. ഐഎന്‍എസ് കൊച്ചി, കൊല്‍ക്കത്ത കപ്പലുകള്‍ രക്ഷാപ്രവര്‍ത്തനം തുടരുന്നു. സാഗര്‍ഭൂഷണ്‍ റിഗില്‍ 101 പേരാണ് ഉള്ളത്. ബാര്‍ജ് എസ്എസ്–3ല്‍ 196 പേര്‍. അതേസമയം, ടൗട്ടെ ചുഴലിക്കാറ്റില്‍ ഗുജറാത്തില്‍ നാലുമരണം. രാജ്കോട്ട്, ഭവനഗര്‍ പ്രദേശങ്ങളില്‍ വന്‍നാശം. അതിതീവ്രചുഴലിക്കാറ്റിന്റെ ശ്കതികുറഞ്ഞു

You might also like

-